Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കട്ടപ്പന: 153 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവല്ലേഴ്‌സ് ഗ്രൂപ്പിന്റെ കട്ടപ്പന ഷോറൂം ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ശനിയാഴ്ച രാവിലെ 11.30 ന് ഷോറൂമിന് മുമ്പില്‍ സജ്ജമാക്കിയ വേദിയില്‍ വച്ച് നിര്‍ദ്ധനകുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായവും വൃക്കരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമുള്ള ചികിത്സാ ധനസഹായവും നല്‍കുന്നു.റോഷി അഗസ്റ്റിന്‍ എം.എല്‍.എ., ജോണി കുളമ്പള്ളി (മുനിസിപ്പല്‍ ചെയര്‍മാന്‍), കെ.പി.ഹസ്സന്‍ (വ്യാപാരി വ്യവസായി ജനറല്‍ സെക്രട്ടറി) തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. എല്ലാ പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം സമ്മാനം ഉറപ്പായും ലഭിക്കുന്നത് കൂടാതെ നറുക്കെടുപ്പിലൂടെ സ്വര്‍ണസമ്മാനവും ലഭിക്കും.20,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്‌സുകള്‍ക്കും 10,000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കുമൊപ്പം സ്വര്‍ണനാണയം തികച്ചും സൗജന്യമായി നല്‍കുന്നു. പഴയ സ്വര്‍ണം (22 കാരറ്റ്) ഏറ്റവും പുതിയ BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങളാക്കി മാറ്റി വാങ്ങുവാന്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയും ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്ക് 50% വരെ പ്രത്യേക ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിരിക്കുന്നു.
Leave a Reply