Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:26 pm

Menu

Published on June 14, 2013 at 6:26 am

രക്ഷിതാക്കളുടെ ശ്രദ്ധക്ക് കുട്ടികാലം 12 ല്‍ കഴിയുന്നു

childhood-is-effectively-over-by-the-age-of-12

മക്കള്‍ എത്ര മുതിര്‍ന്നാലും കുട്ടികളായി തന്നെ കണക്കാക്കുന്നവരാണ് ഭൂരിപക്ഷം രക്ഷിതാക്കളും. വിദ്യാഭ്യാസ വിദഗ്ധരുടെയും എന്തിന് നമ്മുടെ ഭരണഘടന പോലും 18 വയസുവരെയുള്ളവരെ കുട്ടികളായാണ് കണക്കാക്കുന്നത്. എന്നാല്‍ വേഗത്തിന്റെ ഈ ലോകത്ത് കുട്ടികളിലെ കുട്ടിത്തം ചെറുപ്പത്തിലേ അസ്തമിക്കുന്നുണ്ടോ? ഉണ്ടെന്നാണ് Netmums എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍.

ഇന്റര്‍നെറ്റിന്റെയും മറ്റും അമിത സ്വാധീനത്താല്‍ 12 വയസ് കഴിയുന്ന കുട്ടികളില്‍ വരെ ലൈംഗിക ചിന്തകള്‍ ഉടലെടുക്കുന്നതായി സര്‍വേ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്ത് രക്ഷകര്‍ത്താക്കളില്‍ ഒരാള്‍ വീതം തന്റെ മകന്റെ/മകളുടെ കുട്ടിത്തം പത്ത് വയസ് കഴിഞ്ഞതോടെ ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായതായി ചൂണ്ടികാണിക്കുന്നു. പെട്ടന്ന് വളരണം എന്നത് പോലുള്ള പെരുമാറ്റമാണ് മക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇവര്‍ പറയുന്നു.

രണ്ട് ശതമാനം പേരാണ് മക്കളുടെ കുട്ടിത്തം 16 വയസ് വരെ കാണുന്നതായി അഭിപ്രായപ്പെട്ടത്. മുന്‍തലമുറകളില്‍ കൗമാരത്തിലേക്കുള്ള ചവിട്ടുപടി ആയിട്ടാണല്‌ളോ 16 വയസ്.

പകുതി ശതമാനത്തോളം കുട്ടികളില്‍ മാത്രമേ സര്‍വേയില്‍ വായനാശീലം കണ്ടത്തൊനായുള്ളൂ. പാട്ടുകേള്‍ക്കാനും മുറ്റത്ത് ഓടി നടക്കാനുമൊന്നും പുതുതലമുറക്ക് സമയമില്ലെന്ന് സര്‍വേ പറയുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കലോ ഗെയിംസ് കളിക്കലും ഒക്കെയാണ് അവരുടെ താല്‍പര്യം.

Loading...

Leave a Reply

Your email address will not be published.

More News