Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 5:49 pm

Menu

Published on September 26, 2017 at 2:27 pm

20,000 രൂപയുടെ കോഫി കുടിക്കണോ? കര്‍ണാടകയിലേക്കു പോകാം

civet-coffee-expensive-india-coorg

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയായ ‘സിവെറ്റ് കോഫി’ (ലുവാക് കോഫി) ഇനി ഇന്ത്യക്കാര്‍ക്കും വീട്ടില്‍ ഉണ്ടാക്കി കുടിക്കാം. സിവെറ്റ് കോഫി പൗഡര്‍ ഇപ്പോള്‍ കര്‍ണാടകയിലെ കൂര്‍ഗില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കിലോഗ്രാമിന് 20,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് സിവെറ്റ് കോഫിയുടെ വില. ഇത് ഇവിടെ കിലോഗ്രാമിന് 8,000 രൂപ നിരക്കില്‍ ലഭിക്കും.

വിദേശ രാജ്യങ്ങളിലെ സമ്പന്നര്‍ക്കിടയിലെ ആഡംബരത്തിന്റെ പ്രതീകമായ സിവെറ്റ് കോഫിയുടെ വിപണിസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉല്‍പ്പാദനം നടത്തി വിപണിയിലെത്തിക്കുന്നത് നെസ്‌കഫേയും ടാറ്റ കോഫിയും ഒന്നുമല്ല. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ നിന്നുള്ള കൂര്‍ഗ് കണ്‍സോളിഡേറ്റഡ് കമോഡിറ്റീസ് (സി.സി.സി.) എന്ന ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭമാണ്.

കൂര്‍ഗിലെ ക്ലബ്ബ് മഹീന്ദ്ര മഡിക്കേരി റിസോര്‍ട്ടിലെ ഏക ഔട്ട്ലെറ്റിലൂടെയാണ് സി.സി.സി. ‘എയ്ന്‍മെയ്ന്‍’ എന്ന ബ്രാന്‍ഡില്‍ സിവെറ്റ് കോഫി വില്‍ക്കപ്പെടുന്നത്.

മരപ്പട്ടിയുടെ വര്‍ഗത്തില്‍പ്പെട്ട ‘സിവെറ്റ്’ എന്ന മൃഗത്തെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിച്ച് അതിന്റെ വിസര്‍ജ്യത്തില്‍ നിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേര്‍തിരിച്ചെടുത്ത് സംസ്‌കരിച്ചാണ് ഈ പ്രത്യേക കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ചുവന്ന കാപ്പിക്കുരുവിന്റെ മാംസളമായ ഭാഗം മാത്രം കഴിക്കുന്ന സിവെറ്റിന്റെ വയറ്റിലെ എന്‍സൈമുകളുമായി ചേരുന്നതിനാല്‍ കാപ്പിക്കുരുവില്‍ പ്രത്യേക തരം ഫ്‌ളേവറുണ്ടാകുന്നു.

വിസര്‍ജ്യത്തിലൂടെ സിവെറ്റ് പുറന്തള്ളുന്ന ആ കാപ്പിക്കുരു പ്രത്യേക രീതിയില്‍ സംസ്‌കരിച്ചെടുക്കുന്നതിനാലാണ് സിവെറ്റ് കോഫിക്ക് വിപണിയില്‍ പൊന്‍വില നല്‍കേണ്ടിവരുന്നതും. ഇന്തോനേഷ്യയാണ് ആഗോളതലത്തില്‍ സിവെറ്റ് കാപ്പിയുടെ പ്രധാന ഉല്‍പ്പാദകര്‍.

കൂര്‍ഗിലെ വനപ്രദേശങ്ങളോടു ചേര്‍ന്ന കാപ്പിത്തോട്ടങ്ങളില്‍ നിന്നാണ് സി.സി.സി സിവെറ്റിന്റെ വിസര്‍ജ്യം ശേഖരിച്ച് കാപ്പിക്കുരു സംസ്‌കരിക്കുന്നത്. അതുകൊണ്ടാണ്, പ്രാദേശിക വിപണിയില്‍ വിലകുറച്ച് വില്‍ക്കാനാകുന്നതും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News