Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:05 am

Menu

Published on January 30, 2017 at 3:48 pm

ഭാരതനാട്യത്തിനിടെ നർത്തകൻ സ്റ്റേജിൽ കുഴഞ്ഞ് വീണ് മരിച്ചു; വീഡിയോ കാണാം

classical-dancer-dies-during-stage-performance

കൊച്ചി: ഭരതനാട്യപ്രകടനത്തിനിടെ നര്‍ത്തകന്‍ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു. പറവൂരിലെ വടക്കേക്കര കട്ടത്തുരുത്ത് നമ്പിയത്ത് ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഭവം. ഭരതനാട്യ കലാകാരന്‍ പറവൂര്‍ സ്വദേശി ഒമനക്കുട്ടനാണ് കഴിഞ്ഞ ദിവസം രാത്രി ഗുരുവിനൊപ്പം വേദിയില്‍ ഭരതനാട്യം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു നൃത്തം അവതരിപ്പിച്ചത്. പ്രദേശത്തെ അറിയപ്പെടുന്ന ഒരു നർത്തകനാണ് ഓമനക്കുട്ടന്‍. ബീഹാറിലെ നാന്നൂറോളം വേദികളില്‍ ഓമനക്കുട്ടൻ ദേശീയ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

നൃത്തം അവതരിപ്പിക്കുന്നതിന് മുമ്പ് ഓമനക്കുട്ടന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചുക്കൊണ്ടിരിക്കെ ഓമനക്കുട്ടൻ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഗുരു ശിവന്‍ മാല്യങ്കര നൃത്തം അവസാനിപ്പിച്ച് കര്‍ട്ടന്‍ താഴ്ത്താന്‍ ആവശ്യപ്പെട്ടു. ക്ഷേത്ര ഭാരവാഹികള്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. കാണികളെല്ലാം നൃത്തത്തിന്റെ ഭാഗമായിട്ടാണ് കലാകാരന്‍ വീണതെന്നായിരുന്നു കരുതിയത്. ഇദ്ദേഹത്തിന് നിരവധി ശിഷ്യന്മാരാണുള്ളത്.

ഓമനക്കുട്ടൻറെ നൃത്തത്തിൻറെ അവസാന ദൃശ്യങ്ങൾ

Loading...

Leave a Reply

Your email address will not be published.

More News