Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:27 am

Menu

Published on April 5, 2017 at 3:30 pm

മരിച്ചവരുടെ സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നവർ അറിയാൻ….!

cleaning-out-the-house-after-a-death

മരിച്ചവരുടെ പല സാധനങ്ങളും വീട്ടിൽ തന്നെ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് ഭവനത്തില്‍ ദോഷങ്ങൾ വരുത്തി വയ്ക്കുമെന്ന് പലർക്കും അറിയില്ല. മരിച്ചവരുടെ വസ്തുക്കൾ വീട്ടിൽ ഉള്ളിടത്തോളം കാലം അതിൽ നിന്നും മാനസികമായി മുക്തമാവാന്‍ സമയം കൂടുതലെടുക്കും. അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ വേദന വര്‍ദ്ധിപ്പിക്കാൻ കാരണമാവുകയേ ചെയ്യുകയുള്ളൂ. വാസ്തുശാസ്ത്രപരമായി പറഞ്ഞാൽ മരിച്ചവരുടെ വസ്തുക്കളോ അവരുടെ ഫോട്ടോ ചുമരിൽ തൂക്കുന്നതോ ദോഷകരമാണെന്നാണ്.

cleaning-out-the-house-after-a-death

പല ആളുകളും മരിച്ച ആളുകളുടെ വാച്ച് സൂക്ഷിച്ചുവെക്കാറുണ്ട്. മറ്റു പല ആളുകളും ഇവ ഉപയോഗിക്കാറുമുണ്ട്. എന്നാൽ പലരും അറിയാത്ത ഒരു കാര്യമുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഈ സാധനങ്ങൾ ഉപയോഗിക്കുന്നവരില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയാണ് ചെയ്യുന്നത്. പ്രായമായി മരിക്കുന്നവരാണെങ്കില്‍ അവരുപയോഗിച്ചിരുന്ന കണ്ണട വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം ഉണ്ടാക്കും.

spectacles

ഒരാളുടെ മരണശേഷം ഉപയോഗശ്യൂനമായ പല വസ്തുക്കളും ആ വീട്ടിൽ ഉണ്ടാവും. ഇതിൽ പലതും നെഗറ്റിവ് ഊർജ്ജം പ്രവഹിക്കുന്ന വസ്തുക്കളായിരിക്കും. അതുകൊണ്ട് തന്നെ ഇവയെല്ലാം ഉപേക്ഷിക്കേണ്ടതാണ്. മരിച്ച ആളുകളുടെ ഫോട്ടോകൾ പലരും ദൈവങ്ങൾക്കൊപ്പം പൂജാമുറിയിൽ വെക്കാറുണ്ട്.എന്നാൽ ഇത് ദോഷകരമാണ്. പൂജാമുറി എപ്പോഴും സന്തോഷത്തിന്റേയും ഭക്തിയുടേയും ഇടമാണ്. മുത്തശ്ശിമാരുടെ കോളാമ്പി, കാൽപ്പെട്ടി, വളരെയധികം പഴക്കമുള്ള കട്ടിലുകൾ, കലമാൻ കൊമ്പുകൾ എന്നിവ പലതും അതിനോടുള്ള വൈകാരികമായ അടുപ്പം കൊണ്ട് പലരും സൂക്ഷിച്ച് വെക്കാറുണ്ട്. എന്നാൽ വീട്ടിലേക്ക് ഇവ ദോഷകരമായ കാര്യങ്ങളാണ് ചെയ്യുന്നത്.

antique-kolambi-brass1

മരിച്ചവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ വൈകാരികമായ അടുപ്പം പലര്‍ക്കും ഉണ്ടാക്കാറുണ്ട്. ഇത് ആരോഗ്യപരമായി പലതരത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് തന്നെ മരിച്ചവരുടെ വസ്ത്രങ്ങളും ഉപേക്ഷിക്കേണ്ടതാണ്. പഴയ വസ്ത്രങ്ങൾ, പഴയ മാസികകൾ, പേപ്പർ കട്ടിങ്ങുകൾ, പഴയ നോട്ടുപുസ്തകങ്ങൾ, വക്ക് ഉടഞ്ഞതും പിടിയറ്റതുമായ കാഴ്ചവസ്തു, പഴയ ഓഡിയോ വീഡിയോ കാസറ്റുകൾ ഇവയൊന്നും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല.

chair

Loading...

Leave a Reply

Your email address will not be published.

More News