Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:00 pm

Menu

Published on November 21, 2017 at 2:08 pm

“ഇങ്ങനെയാണ് ആളുകൾ നിങ്ങളെ ചതിക്കുന്നത്.. അവസാനം വരെ ശ്രദ്ധിച്ചു കാണുക”; തട്ടിപ്പിനും വെട്ടിപ്പിനുമൊക്കെ ഒരു അവാർഡുണ്ടെങ്കിൽ അതിവർക്ക് തന്നെ

clips-showing-how-fruit-and-vegetable-vendors-cheat-buyers

മോഷണം ഒരു കലയാണ് എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഒരുപക്ഷെ തട്ടിപ്പും വെട്ടിപ്പുമൊക്കെ ഒരുതരം കലാവിഭാഗം ആണെങ്കില്‍ അതിനുള്ള മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ ചിലരെയാണ് ഇവിടെ പരിചയപ്പെടാന്‍ പോകുന്നത്. ‘ഇങ്ങനെയാണ് ആളുകള്‍ നിങ്ങളെ ചതിക്കുന്നത്.. അവസാനം വരെ ശ്രദ്ധിച്ചു കാണുക’ എന്ന തലക്കെട്ടോടെ വിക്രം മയ്യ എന്നയാള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത നാല് വീഡിയോകളാണ് ചുവടെ കൊടുക്കുന്നത്.

കണ്ടില്ലേ.. പച്ചക്കറി-പഴവര്‍ഗ്ഗ കച്ചവടക്കാര്‍ നടത്തുന്ന ചില തട്ടിപ്പുകള്‍. ഇങ്ങനെ നിത്യേന എന്തുമാത്രം തട്ടിപ്പകള്‍ക്കാണ് നമ്മള്‍ ഇരയാകുന്നത് എന്നതിന്റെ നേര്‍ചിത്രമാണ് ഇതിലെ ഓരോ വിഡിയോകളും നമുക്ക് കാണിച്ചു തരുന്നത്. പച്ചക്കറിയും പഴവും വാങ്ങുന്നവര്‍ എടുക്കുന്നത് നല്ലത് നോക്കി തന്നെയാണ്. എന്നാല്‍ കച്ചവടക്കാരന്‍ അത് പൊതിയുന്ന സമയത്ത്, അല്ലെങ്കില്‍ കവറിലാക്കുന്ന സമയത്ത് ഒരു ജാലവിദ്യക്കാരനെ പോലെ വാങ്ങുന്നവര്‍ തിരഞ്ഞെടുത്ത സാധനങ്ങള്‍ മാറ്റി പകരം ഇയാള്‍ എടുത്തുവെച്ച മോശം സാധനങ്ങള്‍ കൊടുക്കുന്നു. വേറെ ഒരാള്‍ റേഷന്‍ കടയില്‍ ആണെന്ന് തോന്നുന്നു, സാധനങ്ങള്‍ തൂക്കുമ്പോള്‍ ഒപ്പം ഒരു ഇരുമ്പുകട്ടി കൂടെ വെക്കുന്നു. ഇതറിയാതെ പാവങ്ങള്‍ അളവ് കുറഞ്ഞ നിലയില്‍ ഈ സാധനങ്ങളും വാങ്ങി പോകുന്നു.

വേറെ ഒരാള്‍ ചെയ്യുന്നത് തൂക്കുന്ന സമയത്ത് കവറിനു പുറമെ അധികമായി ഒരു നാരങ്ങയോ ആപ്പിളോ വെക്കുന്നു. അതിലൂടെ ഭാരം കൂട്ടി വാങ്ങുന്നവനെ പറ്റിക്കുന്നു. ഈ വീഡിയോ കണ്ടെന്നു കരുതിയൊന്നും ഈ തട്ടിപ്പുകള്‍ ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല എന്നറിയാം. എങ്കിലും, ഇനിയെങ്കിലും ഓരോന്ന് തിരക്കിട്ട് വാങ്ങുന്ന സമയത്ത് ഇതൊക്കെ ശ്രദ്ധയിലുണ്ടാവുന്നത് നന്നാവും. എല്ലാ കച്ചവടക്കാരും ഇതുപോലെയാകണം എന്നില്ല. പക്ഷെ എവിടെയുമുണ്ടാകുമല്ലോ കൂട്ടത്തില്‍ പറയിപ്പിക്കാന്‍ കുറച്ച് ആളുകള്‍.

Loading...

Leave a Reply

Your email address will not be published.

More News