Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:37 pm

Menu

Published on November 24, 2016 at 3:30 pm

ഉറങ്ങിക്കിടന്ന കാമുകിയെ വെടിവെച്ചുകൊന്നു പൊലീസെത്തും മുന്‍പെ ട്വിറ്ററില്‍ കുറ്റസമ്മതം

college-football-player-accused-of-killing-cheerleader-girlfriend

ഉറങ്ങിക്കിടന്ന കാമുകിയെ വെടിവെച്ച് കൊന്ന കൗമാരക്കാരന്റെ ട്വിറ്റര്‍ പോസ്റ്റ് വൈറലാകുന്നു. കാമുകിയും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുമായ എമ്മ വാക്കറെയാണ് 18കാരനായ വില്ല്യം റിലേ ഗാല്‍ വെടിവെച്ചുകൊന്നത്. പ്രണയം തകര്‍ന്നതാണ് റിലീയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. അമേരിക്കയിലാണ് സംഭവം. മേരിവില്ലെ കോളജ് വിദ്യാര്‍ഥിയും ഫുട്‌ബോള്‍ താരവുമായ ഗാലും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയും ചിയര്‍ ലീഡറുമായ എമ്മയും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. എന്നാല്‍ തീരുമാനത്തില്‍ ഗാല്‍ അതൃപ്തനായിരുന്നെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
വീടിന് പുറത്തുനിന്ന് എമ്മയുടെ മുറി ലക്ഷ്യമാക്കിയാണ് ഗാല്‍ വെടിയുതിര്‍ത്തത്.
എമ്മയെ കൊലപ്പെടുത്തിയ ശേഷം ഗാല്‍ നേരെ ചെന്ന് ട്വിറ്ററില്‍ വികാരാര്‍ദ്രമായ കുറ്റസമ്മതം നടത്തി.
എമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് പറഞ്ഞാണ് ഗാല്‍ തന്റെ പോസ്റ്റ് തുടങ്ങിയിരിക്കുന്നത്.

‘ഇനി വിശ്രമിക്കുക, നിന്റെ അടുത്ത് എത്തണമെന്ന് എനിക്കതിയായ ആഗ്രഹമുണ്ട്, പക്ഷേ എനിക്കതിന് കഴിയില്ല. എന്റെ ജീവിതത്തില്‍ നീയുണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്. ഭൂമിയില്‍ മറ്റൊരു മനുഷ്യജീവിക്കും സാധിക്കാത്തതാണ് നിനക്ക് സാധിച്ചത്. നിന്റെ അഭാവം എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. നാം ഒരുമിച്ച് ചിലവഴിച്ച നിമിഷങ്ങള്‍, പങ്കുവെച്ച തമാശകള്‍, ചുംബനങ്ങള്‍.. അതൊന്നും ഇനി ഇല്ലെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല എമ്മാ..’കൊലപാതകക്കുറ്റം ചുമത്തി റിലീയെ പൊലീസ് അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News