Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:02 am

Menu

Published on September 18, 2014 at 10:45 am

അൻറാർട്ടിക്കയിലെ റോസ് സമുദ്രത്തില്‍ നിന്ന് ലഭിച്ചത് 350 കിലോ ഭാരമുള്ള കൂന്തൾ

colossal-squid-weighing-350kg-pulled-from-antarctic

അൻറാർട്ടിക്കയിലെ റോസ് സമുദ്രത്തില്‍ നിന്ന് ശാസ്ത്ര ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 350 കിലോ ഭാരമുള്ള കൂന്തൾ പിടിയിലായി. അൻറാർട്ടിക്കയിലെ പ്രാന്തസമുദ്രത്തില്‍ വെച്ച് ക്യാപ്റ്റന്‍ ജോണ്‍ ബെന്നറ്റിൻറെ മത്സ്യബന്ധന കപ്പലാണ് ഈ ഭീമൻ കൂന്തളിനെ വലയിലാക്കിയത്. ഇതിൻറെ എട്ട് കൈകള്‍ക്കും ഒരു മീറ്ററിലേറെ നീളമുണ്ട്. ഒരു മിനി ബസ്സിൻറെയത്ര വലുപ്പമുള്ള ഈ കൂന്തൾ കൊളോസല്‍ സ്‌ക്വിഡ് വിഭാഗത്തില്‍ പെടുന്ന പെണ്‍ കൂന്തളാണെന്ന് ശാസ്ത്രഞ്ജർ പറഞ്ഞു.

Colossal squid weighing 350kg pulled from Antarctic1

ഇവ 13 മുതല്‍ 16 അടി വരെ നീളവും 500 കിലോഗ്രാം വരെ ഭാരവും വയ്ക്കാറുണ്ട്. സാധാരണ കൂന്തളുകളെ പോലെ തന്നെ ഇവയ്ക്കും മൂന്ന് ഹൃദയങ്ങളുണ്ട്. ഇവയിൽ രണ്ടെണ്ണം ചെകിളപ്പൂക്കൾക്ക്‌ വേണ്ടിയും ഒന്ന് ശരീരത്തിലേക്ക് രക്തം എത്തിക്കുന്നതിനു വേണ്ടിയുമുള്ളതാണ്. കഴിഞ്ഞ ഡിസംബറിൽ ഒരു മൈലോളം ആഴത്തിൽ നിന്നാണ് ഈ കൂന്തളിനെ പിടികൂടിയത്. അതിനു ശേഷം ഇതുവരെ ഇതിനെ ശിതീകരിച്ച മുറിയിൽ സൂക്ഷിക്കുകയായിരുന്നു.

Colossal squid weighing 350kg pulled from Antarctic5

രണ്ട് ദിവസം മുമ്പാണ് ശാസ്ത്രഞ്ജർ ഈ കൂന്തളിനെ കുറിച്ച് കൂടുതൽ പരിശോധന നടത്തിയത്.ഇത്തരത്തിലുള്ള രണ്ട് കൂന്തലുകളെയാണ് അന്റാര്‍ട്ടിക്കയില്‍ നിന്നും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏഴ് വര്‍ഷം മുമ്പ് പിടിച്ച കൂന്തളിനെ ന്യൂസിലണ്ടിലെ ദേശീയമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കയാണ്.ഇപ്രാവശ്യം പിടിയിലായ കൂന്തളിനെ ശാസ്ത്രഞ്ജർ പരിശോധിക്കുന്നതിന് 180 രാജ്യങ്ങളിൽ നിന്നായി ഏകദേശം 1,42000 പേർ ഇൻറർനെറ്റിലൂടെ തത്സമയം കണ്ടിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



Colossal squid weighing 350kg pulled from Antarctic6

Colossal squid weighing 350kg pulled from Antarctic2

Loading...

Leave a Reply

Your email address will not be published.

More News