Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on January 11, 2014 at 12:21 pm

ടച്ചിനും അനുജനോ…?

coming-back-to-touchs-brother-air-touch

സ്‌ക്രീനില്‍ തൊടാതെ ഫോണ്‍ നിയന്ത്രിക്കാനായി ‘എയര്‍ ടച്ച്’ വരുന്നു.നിലവിലുള്ള സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള ടച്ച്‌ സ്‌ക്രീൻറെ അനുജനാണ്‌ ടച്ച്‌ലെസ്‌ ടച്ച്‌ സ്‌ക്രീന്‍. പേര്‌ ‘എയര്‍ ടച്ച്‌’ഏറെ താമസിയാതെ തന്നെ പരിചയപ്പെടാവുന്ന ഈ അടുത്ത തലമുറയിലെ സാങ്കേതികത സ്‌ക്രീന്റെ നാലിലൊന്ന്‌ അകലത്തില്‍ വിരല്‍ നിര്‍ത്തി സ്‌ക്രീനെ നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാണ്‌ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. സ്‌ക്രീന്‍ തൊടുകയേ വേണ്ട. ഇക്കാര്യത്തിലുള്ള പുതിയ സോഫ്‌റ്റ്വേര്‍ ടച്ച്‌സ്ക്രീന്‍ സാങ്കേതികതയുടെ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ സിനാപ്‌റ്റിക്‌സ് തിങ്കളാഴ്‌ച അവതരിപ്പിച്ചു. സ്‌ക്രീനില്‍ തൊടാതെ തൊടുന്ന ഈ സാങ്കേതികവിദ്യ സിനാപ്‌റ്റിക്‌സ് വികസിപ്പിച്ചത്‌ സാംസങ്‌ ഗ്യാലക്‌സി എസ്‌4 ന്‌ വേണ്ടിയായിരുന്നു.വിരല്‍ തൊടുമ്പോള്‍ ആപ്‌സിനെ പ്രവര്‍ത്തിപ്പിക്കുകയും സ്‌ക്രോള്‍ ചെയ്യിക്കുന്നതുമായ സംവിധാനങ്ങളോട്‌ കൂടിയതാണ്‌ ടച്ച്‌ സ്‌ക്രീന്‍. സ്‌ക്രീനിലൂടെ വിരല്‍ ഓടുന്നതിന്‌ അനുസരിച്ച്‌ വൈദ്യുതി ചാര്‍ജ്‌ജ് ജനിക്കപ്പെടുന്നതും അത്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ലിങ്കുകളെ സജ്‌ജമാക്കുകയുമാണ്‌ ടച്ച്‌ സ്‌ക്രീനില്‍ ചെയ്യപ്പെടുന്നത്‌.സമാന രീതിയില്‍ പ്രവര്‍ത്തിക്കുകയും എന്നാല്‍ വിരലിന്റെ സാന്നിദ്ധ്യം അകലെ വെച്ച്‌ തന്നെ തിരിച്ചറിയുകയും ചെയ്യുന്ന സോഫ്‌റ്റ്വേറിലാണ്‌ എയര്‍ടച്ച്‌ പ്രവര്‍ത്തിക്കുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News