Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുന്ദരിയായി അണിഞ്ഞൊരുങ്ങാൻ ആഗ്രഹിക്കാത്തവരായി അധികമാരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇതിനിടെ ചെറിയ കാര്യങ്ങളില്‍ പോലും അബദ്ധങ്ങള്‍ കാണിക്കുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും. വളരെ നിസാരമെന്ന് കരുതുന്ന പല അബദ്ധങ്ങളും വൻ ദുരന്തത്തിന് വഴിയൊരുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അബദ്ധങ്ങൾ തിരുത്തേണ്ടതായുണ്ട്. അത്തരം ചില അബദ്ധങ്ങളാണ്…
ദിവസവും ഷാംപൂ ഉപയോഗിക്കുക
മുടിയുടെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതിന് ദിവസവും ഷാംപൂ ഉപയോഗിക്കണമെന്ന് കരുതുന്നവരുണ്ട്. ഇത് തെറ്റാണ്. ദിവസവും ഷാംപൂ ഉപയോഗിക്കുന്നതിവൂടെ മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടും. ഇത് മുടിയുടെ സൗന്ദര്യത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
മുടി മുഴുവന്‍ കണ്ടീഷണനിങ് ചെയ്യുക:
ആളുകള്‍ ഷാംപൂ ഉപയോഗിക്കുന്നത് പോലെ മുടിയിലും തലയോട്ടിയിലുമെല്ലാം കണ്ടീഷണര്‍ തേച്ചുപിടിപ്പിക്കാറുണ്ട്. തലയോട്ടിയോടുള്ള ചേര്‍ന്നുള്ള രോമഭാഗങ്ങള്‍ പുതിയതും ആരോഗ്യമുള്ളവയുമായിരിക്കും. അതുകൊണ്ട് മുടിയുടെ അറ്റത്ത് മാത്രം കണ്ടീഷണര്‍ പുരട്ടിയാല്‍ മതിയാകും.
വസ്ത്രങ്ങളില്‍ പെര്‍ഫ്യൂം പുരട്ടുക
പെര്‍ഫ്യൂമുകള്‍ നമ്മുടെ ശരീരത്തില്‍ പുരട്ടാനുള്ളതാണ്. വസ്ത്രങ്ങളില്‍ പുരട്ടാനുള്ളതല്ല. വസ്ത്രങ്ങളില്‍ പെര്‍ഫ്യൂം കറയുണ്ടാക്കും. വസ്ത്രവും പെര്‍ഫ്യൂമുമായി ചേര്‍ന്ന് അസഹനീയമായ മണമായി മാറും.
പുരികമെടുക്കുമ്പോള്‍
കണ്ണാടിയോട് ചേര്‍ന്നുനിന്ന് പുരികമെടുക്കുമ്പോള്‍, കൂടുതല്‍ രോമമുള്ള പ്രതീതി ലഭിക്കും. ഇതോടെ നിങ്ങള്‍ പുരികത്തിലെ രോമം കൂടുതലായി നീക്കം ചെയ്യാനുള്ള സാധ്യതയേറും. ഇതോടെ പുരികം നേര്‍ത്തതാവുമെന്ന് മാത്രമല്ല പുരികങ്ങള്‍ തമ്മില്‍ ഒരു സാമ്യവുമില്ലാതാവുകയും ചെയ്യും. അതിനാല്‍ വലിയൊരു കണ്ണാടിക്ക് മുന്നില്‍ നിന്ന് മുഖം പൂര്‍ണ്ണമായും കാണാവുന്ന രീതിയില്‍ പുരികം എടുക്കുക.
ഹെയര്‍ ഡ്രയര്‍, സ്‌ട്രെയ്‌റ്റ്‌നറുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍
ഹെയര്‍ ഡ്രയര്‍, സ്‌ട്രെയ്‌റ്റ്‌നറുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. അനുയോജ്യമായ മുന്‍കരുതലുകളില്ലാതെ തലമുടി ചൂടാക്കിയാല്‍ അതിലെ ജലാംശം നഷ്ടപ്പെടും. മുടിയുടെ മൃദുത്വം നഷ്ടമാവുകയും അതിന്റെ ആരോഗ്യവും സൗന്ദര്യവും നശിക്കുകയും ചെയ്യും.
സ്‌പോട്ട് ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍
ഒന്നും ആലോചിക്കാതെ സ്‌പോട്ട് ക്രീമുകള്‍ പുരട്ടുന്നവരുണ്ട്, ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇത്തരം ക്രീമുകള്‍ മണിക്കൂറുകളോളം നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രവര്‍ത്തിക്കും. അതിനാല്‍ കവറിന് പുറത്ത് എഴുതിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രം അവ ഉപയോഗിക്കുക. മറ്റൊരു കാര്യം കൂടി ക്രീമുകള്‍ വലിയ കനത്തിന് തേയ്‌ക്കുന്നതും നല്ലതല്ല.
മോയിസ്‌ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍
ഒരുങ്ങുന്നതിന് മുമ്പ് മോയിസ്‌ചുറൈസര്‍ പുരട്ടുന്നവര്‍ അത് ഉണങ്ങിയതിന് ശേഷമേ ഫൗണ്ടേഷന്‍ പുരട്ടാവൂ. അല്‍പ്പം ക്ഷമ കാണിച്ചാല്‍ നിങ്ങള്‍ക്ക് അത്ഭുതകരമായ ഫലം ലഭിക്കും. ക്ഷമയ്‌ക്കല്ലാതെ മറ്റൊന്നിനും ഇത് നല്‍കാന്‍ കഴിയില്ലെന്നും ഓര്‍ക്കുക. മോയിസ്‌ചുറൈസര്‍ ഉണങ്ങും മുമ്പ് മേക്കപ്പ് ചെയ്‌താല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ അവസ്ഥയിലാകും.
കഴുത്തിലെ സ്‌കിന്നിനെ ശ്രദ്ധിക്കാതിരിക്കല്‍:
മേയ്ക്കപ്പ്, മോയിസ്റ്റര്‍, ക്രീം തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്ന സമയത്ത് മിക്കയാളുകളും കവിളില്‍ മാത്രമാണ് ഉപയോഗിക്കുക. ഇത് വലിയ അബദ്ധമാണ്. കാരണം മുഖസൗന്ദര്യത്തിന്റെ ഭാഗമാണ് കഴുത്തും. വസ്ത്രങ്ങള്‍ക്കൊണ്ട് മറയ്ക്കപ്പെടാത്ത ഭാഗമാണെന്നതിനു പുറമേ കഴുത്തിലെ സ്‌കിന്‍ മുഖത്തേതിനേക്കാള്‍ കനം കുറഞ്ഞതുമാണ്. അതിനാല്‍ കഴുത്തിനെ അവഗണിക്കരുത്.
Leave a Reply