Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:33 pm

Menu

Published on May 12, 2017 at 3:46 pm

സ്വപ്‌നങ്ങൾ കാണിച്ചു തരുന്ന ചില സൂചനകൾ…!

common-dream-symbols-and-their-meanings

സ്വപ്‌നങ്ങൾ കാണാത്തവരുണ്ടാകില്ല. ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന പലതിൻറെയും സൂചനകളാണ് സ്വപ്നങ്ങളായി നാം കാണുന്നതെന്നാണ് വിശ്വാസം. പല സ്വപ്‌നങ്ങളും നമ്മുടെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നതായിരിക്കും. എന്നാല്‍ ചിലതാകട്ടെ എത്രയൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചാലും ഓർമ്മ വരില്ല. വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപ്‌നം ഫലിയ്ക്കുമെന്ന് പണ്ടുള്ളവർ പറയാറുണ്ട്. നമ്മൾ കാണുന്ന ഓരോ സ്വപ്നവും ചില സൂചനകളാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതുന്ന കാര്യങ്ങള്‍ പോലും നമുക്ക് സ്വപ്‌നമായി കാണാൻ സാധിക്കും.



പണം സ്വപ്നം കാണുന്നത് സമ്പത്ത് വർദ്ധിക്കാൻ പോകുന്നുവെന്നതിൻറെ സൂചനയാണ്. നിങ്ങളുടെ നല്ല ഭാഗ്യങ്ങള്‍ നീങ്ങി ദുര്‍ഭാഗ്യം വരുന്നുവെന്നതിന്റെ സൂചനയായാണ് നഗ്നയായ സ്ത്രീയെ സ്വപ്നം കാണുന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. ആരുടെയെങ്കിലും മരണം സ്വപ്നം കണ്ടാൽ അത് ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കാൻ പോകുന്നതിൻറെ സൂചനയാണ്. ഭക്ഷണം സ്വപ്നം കാണുന്നത് പുതിയ അറിവുകള്‍ക്കായുള്ള നിങ്ങളുടെ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്.



നിയന്ത്രണത്തിലല്ലാത്ത ഏതെങ്കിലും കാര്യം നടക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയെയാണ് പറക്കുന്നത് സ്വപ്നത്തിൽ കാണുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പലപ്പോഴും ഉറക്കത്തിൽ വീഴുന്നതായി നാം സ്വപ്നം കാണാറുണ്ട്.ഇത് ജീവിതത്തില്‍ കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലായെന്നതിന്റെ സൂചനയെയാണ് സൂചിപ്പിക്കുന്നത്.കുഞ്ഞുങ്ങളേയും കുട്ടികളേയും സ്വപ്‌നം കാണുന്നത് ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ നടക്കുമെന്നതിന്റെ സൂചനയാണ് കാണിക്കുന്നത്.



ഉറുമ്പുകളെ സ്വപ്നം കണ്ടാല്‍ ചുറ്റുമുള്ളവര്‍ നിങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദം ചൊലുത്തുന്നുവെന്നതിൻറെ സൂചനയാണ്. കരയുന്നത് സ്വപ്നം കാണുന്നത് എന്തോ ദുരന്തം സംഭവിയ്ക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞ് ജനിക്കുന്നതായി സ്വപ്നം കണ്ടാൽ കുടുംബത്തിൽ ഉടൻ മരണം സംഭവിക്കുമെന്നതിൻറെ സൂചനയാണ്.

Loading...

Leave a Reply

Your email address will not be published.

More News