Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:32 am

Menu

Published on February 27, 2015 at 1:09 pm

ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ കമ്പ്യൂട്ടർ പ്രവർത്തനരഹിതമായാൽ ചെയ്യേണ്ട കാര്യങ്ങൾ!

computer-suddenly-stopped-working-what-should-i-do

കമ്പ്യൂട്ടർ ഇന്ന് നമ്മുടെ നിത്യ ജീവിതത്തിൻറെ ഭാഗമായിത്തീർന്നു. അറിവിനായും, വിനോദത്തിനായും അങ്ങനെ തുടങ്ങി എന്തിനും ഏതിനും നമുക്ക് ഇന്ന് കമ്പ്യൂട്ടർ കൂടിയേ തീരൂ.വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, ശാസ്ത്രം, ആശയവിനിമയം എന്നു തുടങ്ങി എല്ലാ മേഖലയിലും കമ്പ്യൂട്ടർ ഇന്നൊരു അവിഭാജ്യ ഘടകമാണ്. ചിലപ്പോൾ നിങ്ങൾ ഒരു അത്യാവശ ജോലി കമ്പ്യൂട്ടറില്‍ ചെയ്തു കൊണ്ടിരിക്കുമ്പോൾ കമ്പ്യൂട്ടർ പെട്ടെന്ന് പ്രവർത്തന രഹിതമായെന്ന് കരുതുക. എന്താണ് ചെയ്യുക. കമ്പ്യൂട്ടർ ഇങ്ങനെ പ്രവർത്തന രഹിതമായാൽ ഉടൻ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

computer suddenly stopped working1

1. കമ്പ്യൂട്ടർ പ്രവർത്തന രഹിതമായാൽ ആദ്യം തന്നെ നിങ്ങളുടെ പവര്‍ കോഡ് ശരിയായാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുക. അതിനായി മള്‍ട്ടി മീറ്റര്‍ ഉപയോഗിക്കുക.
2. കമ്പ്യൂട്ടറിന്റെ പുറകിലുള്ള വോള്‍ട്ടേജ് സെറ്റിങ് സ്വിച്ച് കൃത്യമായ അളവിലാണോ എന്ന് പരിശോധിക്കുക.
3.പവര്‍ ഓണാക്കി മോണിറ്റര്‍ വിജിഎ കേബിള്‍ സിപിയു-വിന്റെ പുറക് വശത്ത് നിന്ന് നീക്കം ചെയ്യുക. പിന്നീട് ഒരു മിനിറ്റിന് ശേഷം check VGA cable/check signal cable എന്ന് വരികയാണെങ്കില്‍ മോണിറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും.

computer suddenly stopped working2

4.ഡിആര്‍എഎം, എസ്ആര്‍എഎം എന്നീ റാമുകള്‍ വീണ്ടും ഘടിപ്പിക്കുക.അതിനു മുമ്പ് റാം കണക്ടർ വൃത്തിയാക്കുക.
5.എസ്എംപിഎസ് കൃത്യമായാണോ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുക.
6.യുഎസ്ബി കൊണ്ട് കണക്ട് ചെയ്യുന്ന ഡിവൈസുകളായ ഓഡിയോ സിസ്റ്റം, പ്രിന്റര്‍ എന്നിവ പരിശോധിക്കുക.

computer suddenly stopped working3

7 എക്‌സ്റ്റേണല്‍ കാര്‍ഡുകളായ ഗ്രാഫിക്ക് കാര്‍ഡ്, ലാന്‍ കാര്‍ഡ് തുടങ്ങിയവ നീക്കം ചെയ്ത് പരിശോധന നടത്തുക. സീമോസ് ബാറ്ററി എടുത്ത് 2 മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ഘടിപ്പിച്ചാൽ നിങ്ങള്‍ക്ക് ബയോസ് റീസെറ്റ് ചെയ്യാൻ കഴിയും.
8.ഒഎസ്സ് കറപ്റ്റ് ആയാലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാകാൻ സാധ്യതയുണ്ട്.

computer suddenly stopped working4

9. മിക്ക അവസരങ്ങളിലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുന്നത്.എസ്എംപിഎസ്, റാം, ഔട്ട് പുട്ട് കണക്ടര്‍, ഒഎസ്, എക്‌സ്റ്റേണല്‍ യുഎസ്ബി ഡിവൈസ്, ബയോസ് കോണ്‍ഫിഗറേഷന്‍, എക്‌സ്റ്റേണല്‍ കാര്‍ഡ് എന്നിവയിലുളള തകരാര്‍ കൊണ്ടാണ് .
10.എസ്എംപിഎസ് എസി കറന്റിനെ ഡിസി കറന്റിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എസ്എംപിഎസ് കൃത്യമായാണോ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുക.

Loading...

Leave a Reply

Your email address will not be published.

More News