Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:35 pm

Menu

Published on January 11, 2017 at 1:41 pm

ഒരുടലും രണ്ട് തലകളുമായി സയാമീസ് ഇരട്ടകൾ…ഞെട്ടലോടെ ഡോക്ടര്‍മാര്‍…!!

conjoined-twins-who-share-a-single-body-with-two-heads-cry-moments-after-being-born

മെക്‌സിക്കന്‍ സിറ്റി:തല രണ്ടെണ്ണം. രണ്ട് തലച്ചോറുമുണ്ട്. മെക്‌സിക്കോയിലെ സിയുഡാഡ് ജുവാറസ് നഗരത്തില്‍ കഴിഞ്ഞദിവസം പിറന്ന കുട്ടിയുടെ അവസ്ഥയാണിത്.പിറന്ന ഉടനെയുള്ള ചിത്രം ആശുപത്രി അധികൃതരാണ് പുറത്തുവിട്ടത്.കുട്ടികൾ ഇരട്ടക്കുട്ടികൾ ആണെങ്കിലും രണ്ട് ശരീരമില്ലാത്തതിനാൽ ഏതെങ്കിലും ഒരു തലമാത്രമേ ഉടലിൽ നിലനിർത്താൻ സാധിക്കുകയുള്ളു.എന്നാൽ കുഞ്ഞിന് ശരീരത്തിന് വേണ്ട എല്ലാ അവയവങ്ങളുമുണ്ട്. തലയും തലച്ചോറും മാത്രമാണ് രണ്ടെണ്ണം. അപൂര്‍വം ഈ ജനനം കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശുപത്രി വൃത്തങ്ങള്‍ കൂടുതല്‍ വിശദീകരണം പുറത്തുവിട്ടിട്ടില്ല. രണ്ട് തലകളുമായി അപൂര്‍വമായേ കുഞ്ഞുങ്ങള്‍ ജനിക്കാറുള്ളു. ഇങ്ങനെ ജനിച്ചാല്‍ മരിക്കുമെന്ന് ഉറപ്പാണ്. ഒരുതല വേർപ്പെടുത്തിയാൽ കുഞ്ഞിന് എന്തെങ്കിലും അത്യാഹിതം സംഭവിക്കുമോ എന്ന ആശയകുഴപ്പത്തിലാണ് ഡോക്‌ടർമാർ.ലക്ഷത്തില്‍ ഒന്ന് എന്ന തോതിലാണ് ഇത്തരത്തിലുള്ള സയാമീസ് ഇരട്ടകള്‍ ജനിക്കാറ്. ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളിലാണ് ഭ്രൂണം വിഘടിക്കുക.

ഇത് പൂര്‍ണമായ തോതില്‍ നടക്കാതെ വിഭജനം അവസാനിക്കുമ്പോഴാണ് സയാമീസ് ഇരട്ടകള്‍ ഉണ്ടാവുക. കൂടുതല്‍ കാലമില്ല മിക്ക സയാമീസ് ഇരട്ടകളും കൂടുതല്‍ കാലം ജീവിച്ചിരിക്കില്ല. ശരീരത്തിന്റെ ആവശ്യം പൂര്‍ണമായ തോതില്‍ നിറവേറ്റാന്‍ അവയവങ്ങള്‍ക്ക് സാധിക്കാത്തതിനാലാണിത്. ഇത്തരത്തില്‍ പിറക്കുന്ന കുട്ടികള്‍ 40 ശതമാനവും ജീവിച്ചിരിക്കില്ല. 35 ശതമാനവും ജനിച്ച് ഒരു ദിവസത്തിനകം മരിക്കും.

ഈജിപ്തില്‍ സമാനമായ രീതിയില്‍ രണ്ട് പെണ്‍ക്കുട്ടികള്‍ അടുത്തിടെ ജനിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News