Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:46 pm

Menu

Published on April 27, 2015 at 12:36 pm

ഇവർ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നവദമ്പതികൾ ; വരൻറെ പ്രായം 102, വധുവിന് 91

couple-aged-103-and-91-to-become-worlds-oldest-newlyweds

ലണ്ടന്‍: പ്രായം വിവാഹത്തിന് ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കയാണ് ലണ്ടനിലെ ഈ വധൂവരന്മാർ. വരൻറെ പ്രായം 102. വധുവിന് 91. ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന നവദമ്പതികളാകാന്‍ പോവുകയാണ് ഇവർ. ജൂണ്‍ 13നാണ്‌ ജോര്‍ജ്‌ കിര്‍ബി എന്ന 102കാരന്‍ തന്നേക്കാള്‍ 11 വയസ്‌ പ്രായം കുറഞ്ഞ ദൂരെന്‍ ലൂക്കിയെ തന്റെ ഭാര്യയായി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്‌. 27 വര്‍ഷത്തെ നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവരും നിയമപരമായി ഒന്നാകാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുന്നുവെങ്കിലും ഇവര്‍ വിവാഹം കഴിച്ചിരുന്നില്ല. ഇവര്‍ ഇരുവരും നേരത്തെ വിവാഹിതരായവരാണ്. രണ്ടുപേര്‍ക്കുമായി ഏഴ് മക്കളും 15 പേരക്കുട്ടികളുമുണ്ട്. 1988ലായിരുന്നു ഇരുവരും ആദ്യമായി കാണുന്നതും പ്രണയത്തിലാകുന്നതും. അന്ന്‌ 76കാരനായ കിര്‍ബി വിവാഹ മോചനം നേടി ഏകാന്ത ജീവിതം നയിക്കുകയായിരുന്നു. ലൂക്കിയാണെങ്കിൽ മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഭര്‍ത്താവ്‌ മരിച്ചതിന്റെ സങ്കടവുമായി കഴിയുകയായിരുന്നു. വരുന്ന ജൂണ്‍ 13നാണ് ഇവരുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിനു മാറ്റുകൂട്ടാന്‍ ബന്ധുക്കളുടെ നീണ്ട നിരതന്നെ ഉണ്ടാകുമെന്നാണ്‌ ഇരുവരും പറയുന്നത്.



Couple aged 103 and 91 to become world's oldest newlyweds1

Loading...

Leave a Reply

Your email address will not be published.

More News