Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:38 pm

Menu

Published on March 6, 2017 at 11:43 am

മണ്‍കൂരയില്‍ താമസിക്കാന്‍ ബ്രിട്ടീഷ് ദമ്പതികളുടെ നിയമപോരാട്ടം

couple-allergic-modern-life-evicted-mud-hut

സ്വന്തമായി ഉണ്ടാക്കിയ മണ്‍കുടിലില്‍ താമസിക്കാന്‍ നിയമപോരാട്ടവുമായി ബ്രിട്ടീഷ് ദമ്പതികള്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്ന് ലോകമാകെ മുദ്രാവാക്യമുയരുമ്പോഴാണ് ദമ്പതികളുടെ ഈ ദുരനുഭവം.

നദീതീരത്ത് മണ്ണും മുളയും ഉപയോഗിച്ചു നിര്‍മ്മിച്ച കുടില്‍ പൊളിച്ചു മാറ്റാനാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ 19 മാസമായി ബ്രിട്ടനിലെ ഡെവണിലുള്ള ഈ കുടിലിനുള്ളിലാണ് ദമ്പതികളുടെ താമസം.

couple-allergic-modern-life-evicted-mud-hut1

ആധുനിക വീടുകളിലെ ജീവിതം തങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതിനാലാണ് ദമ്പതികളായ കേറ്റ് ബ്രോസും അലനും ഈ ജീവിതരീതി സ്വീകരിച്ചത്. വൈദ്യശാസ്ത്രവും കേറ്റ് ബ്രോസിന്റെ ഈ അലര്‍ജി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാലാണ് പ്രകൃതിയോടിണങ്ങിയ കുടില്‍ നിര്‍മ്മിച്ചു നദീതീരത്തു താമസമാക്കിയതെന്നിവര്‍ പറയുന്നു.

couple-allergic-modern-life-evicted-mud-hut5

ഏതായാലും ഇവര്‍ സ്ഥലത്തു നിന്ന് ഒഴിഞ്ഞേ തീരൂ എന്ന് പ്രാദേശിക അധികാരികള്‍ വ്യക്തമാക്കിയതോടെ ഇതിനെതിരായ നിയമ പോരാട്ടത്തിലാണ് ഇവര്‍. കുടില്‍ പൊളിക്കുന്നതിനെതിരെ ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡിസംബര്‍ വരെ ഇവരുടെ കുടില്‍ പൊളിച്ചു മാറ്റരുതെന്നു കോടതി നിര്‍ദ്ദേശവും നല്‍കി.

couple-allergic-modern-life-evicted-mud-hut2

എന്നാല്‍ നദീതീരം സംരക്ഷിത പ്രദേശമാണെന്നും ഒരാള്‍ക്കായി മാത്രം നിയമം മാറ്റിയാല്‍ നിരവധി പേര്‍ ഇതു പിന്തുടരുമെന്നുമാണു പ്രദേശിക കൗണ്‍സിലിന്റെ വാദം.

കേസിലും ബഹളങ്ങളിലും പെട്ട് ഇതോടെ ഇവരുടെ ജീവിതരീതിയും വീടും പ്രശസ്തമായിരിക്കുകയാണ്. മുള, തടി, ചെളി എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഭിത്തിയും തടി പാകി മുകളില്‍ പുല്ല് വിരിച്ച മേല്‍ക്കൂരയുമാണ് ഈ വീടിന്റെ പ്രത്യേകത. നിരവധി പേര്‍ ഇപ്പോള്‍ ഈ വീട് കാണാനും ഇതു മാതൃകയാക്കാനുമായി അന്വേഷിച്ചെത്തുന്നുണ്ട്.

couple-allergic-modern-life-evicted-mud-hut4

ദമ്പതികള്‍ക്കൊപ്പം ആടുകളും കോഴികളും പൂച്ചയുമെല്ലാം ഈ വീട്ടിലുണ്ട്. രണ്ട് കിടപ്പ് മുറി, രണ്ട് ബാത്ത്‌റൂം, അടുക്കള, സിറ്റൗട്ട്, റീഡിംഗ് റൂം എന്നിവയടക്കമാണ് ഈ മണ്‍വീട്. മാത്രമല്ല വൈദ്യുതിയും വൈഫൈയും ഉണ്ട്. വാഹനം എത്തില്ലെന്നതിനാല്‍ രണ്ടു കിലോമീറ്ററോളം നടന്നാലെ വീട്ടിലേക്കെത്താന്‍ സാധിക്കൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News