Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 3:39 pm

Menu

Published on February 16, 2017 at 12:01 pm

പോത്ത് സ്‌നേഹംമൂത്ത ഉടമകള്‍ ചെയ്തത്

couple-house-trained-buffalo-named-wild-thing-pet

പലതരം വളര്‍ത്തു മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പട്ടിയും പൂച്ചയുമെല്ലാം ഈ പട്ടികയിലെ മുന്‍പന്‍മാരാണ്. എന്നാലിതാ പോത്തിനോട് സ്‌നേഹംമൂത്ത് അമേരിക്കയിലെ ടെക്‌സാസിലെ ഒരു ദമ്പതികള്‍ ചെയ്തത് വിചിത്രമായ കാര്യമാണ്.

couple-has-house-trained-buffalo-named-wild-thing-as-a-pet1

ഭീമാകാരനായ ഒരു പോത്തിനെ വീട്ടിനുള്ളില്‍ വളര്‍ത്തുക. ഇവന്റെ പേര് വൈല്‍ഡ് തിംഗ്, പേര് പോലെ തന്നെ ആളെ കണ്ടാല്‍ തന്നെ പേടിക്കും. എന്നാല്‍ ഇവന് വീട്ടില്‍ സ്വന്തമായി മുറിയുണ്ട് അവിടെയാണ് താമസം. ഭക്ഷണം തീന്‍മേശയില്‍ ഉടമകള്‍ക്കൊപ്പം, അതും പ്ലേറ്റില്‍.

couple-has-house-trained-buffalo-named-wild-thing-as-a-pet2

റോണി , ഷെരോണ്‍ എന്നീ കൗബോയ് ദമ്പതികളാണ് വീട്ടിനുള്ളില്‍ 12 വയസുള്ള പോത്തിനെ താലോലിച്ച് വളര്‍ത്തുന്നത്. നേരത്തെ 52 പോത്തുകളെ വളര്‍ത്തിയിരുന്ന ഇവര്‍ 2006 ല്‍ അവയ്‌ക്കെല്ലാം പകരമായി ഒരു പോത്തിനെ തിരഞ്ഞെടുക്കുകയും അതിനെ വീട്ടില്‍ വളര്‍ത്തുകയുമായിരുന്നു. അന്ന് കുഞ്ഞായിരുന്ന വൈല്‍ഡ് തിംഗ് ഇന്ന് ഒത്ത ആകാരമുള്ളവനായി വളര്‍ന്നു കഴിഞ്ഞു. വീടിന്റെ വാതിലിലൂടെ വളരെ കഷ്ടപ്പെട്ടാണ് ഇവന്‍ കയറുന്നതും പുറത്തിറങ്ങുന്നതും.

പോത്തിനെ വീട്ടില്‍ വളര്‍ത്താനുള്ള ആശയത്തിനു പിന്നില്‍  ഷെരോണാണ്. വീട്ടിനുള്ളില്‍ വളര്‍ത്തി ഭക്ഷണവും മറ്റും നല്‍കിയതോടെ വൈല്‍ഡിന് ഇത് ശീലമായി. ഭക്ഷണവും മുറിക്കുള്ളിലെ ഉറക്കവും മാത്രമല്ല ആക്ഷന്‍ സിനിമകള്‍ കണ്ട് അതിന്റെ ആരാധകന്‍ കൂടിയായി വൈല്‍ഡ് തിംഗ്.

couple-has-house-trained-buffalo-named-wild-thing-as-a-pet4

റോണിയുടെ ഇടതു കണ്ണിന്റെ കാഴ്ച മങ്ങിയതോടെയാണ് 10 വര്‍ഷം മുന്‍പ് മറ്റു പോത്തുകളെയും എരുമകളെയും വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്നു കുട്ടിയായിരുന്ന വൈല്‍ഡ് തിംഗിനെ മാത്രം വിറ്റില്ല. പിന്നീടാണ് വൈല്‍ഡ് തിങ്ങിനെ വീട്ടിനകത്തു വളര്‍ത്താന്‍ തീരുമാനിക്കുന്നത്.

couple-has-house-trained-buffalo-named-wild-thing-as-a-pet

ഇന്ന് റോണിയുടെയും ഷെരോണിന്റെയും കൗബോയ് ഫാമിലെ പ്രധാന താരമാണ് വൈല്‍ഡ് തിംഗ്. ഫാമില്‍ വളര്‍ത്തുന്ന ചെന്നായ്ക്കൂട്ടമായും ഇവന്‍ തികഞ്ഞ സൗഹൃദത്തിലാണ്.

എന്നാല്‍ വൈല്‍ഡ് തിംഗിംന്റെ വീട്ടിനുള്ളിലുള്ള താമസം ചില്ലറ പ്രശ്‌നങ്ങളല്ല ദമ്പതികളുടെ ജീവിതത്തില്‍ ഉണ്ടാക്കിയത്. വലിപ്പം വച്ചതോടെ ഇവന്റെ ചില സ്‌നേഹപ്രകടനങ്ങള്‍ പോലും ദമ്പതികളുട ജീവന്‍ അപകടത്തിലാക്കുന്ന അവസ്ഥയിലെത്തിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News