Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:11 pm

Menu

Published on September 25, 2017 at 3:35 pm

3 കിലോമീറ്റർ നീളമുള്ള കല്ല്യാണ സാരി, പിടിക്കാൻ ഏൽപ്പിച്ചത് 250 കുട്ടികളെ; കേസിൽ കുടുങ്ങി ദമ്പതികൾ

couple-used-250-students-to-carry-longest-saree-under-investigation-now

3 കിലോമീറ്റര്‍ നീളമുള്ള ഒരു സാരി. കൃത്യം പറഞ്ഞാല്‍ 3.2 കിലോമീറ്റര്‍. ഇത്രയും നീളമുള്ള ഈ സാരി ഒരുക്കിയത് ഒരു വിവാഹത്തിന് വേണ്ടിയാണ്. വിവാഹത്തില്‍ വധുവിന് അണിയാനായി. ഇത്രയും നീളമുള്ള സാരി ഒരുക്കിയതിലൊന്നും കുഴപ്പമില്ല. പക്ഷെ ഈ സാരി വിവാഹ യാത്രയില്‍ താങ്ങിപ്പിടിക്കാന്‍ സ്‌കൂള്‍ കുട്ടികളെ ഏല്‍പ്പിച്ചാല്‍ എങ്ങനെയുണ്ടാകും, അതും 250 നു അടുത്തോളാം വരുന്ന സ്‌കൂള്‍ കുട്ടികളെ.

ശ്രീലങ്കയിലാണ് സംഭവം നടന്നിരിക്കുന്നത്. സര്‍ക്കാരിന് കീഴിലുള്ള ഒരു സ്‌കൂളിലെ കുട്ടികളെയാണ് ഈ നീളന്‍ സാരി പിടിച്ചു നടക്കാന്‍ ഏല്‍പ്പിച്ചത്. മെയിന്‍ റോഡിലൂടെയുള്ള വിവാഹ യാത്രയിലാണ് ഈ സംഭവങ്ങള്‍ നടന്നത്. 250 കുട്ടികള്‍ സാരി താങ്ങിപ്പിടിച്ചു നടന്നതിനോടൊപ്പം 100നു അടുത്ത് കുട്ടികളെ പൂക്കള്‍ പിടിച്ചു നടക്കാനും വേണ്ടി തയ്യാറാക്കിയിരുന്നു.

ശ്രീലങ്കയില്‍ ഒരു വിവാഹത്തില്‍ വധു ധരിക്കുന്ന ഏറ്റവും നീളം കൂടിയ സാരിയെന്ന റെക്കോര്‍ഡൊക്കെ ഈ വധുവിനും സാരിക്കും കിട്ടിയെങ്കിലും സ്‌കൂള്‍ കുട്ടികളെ കൊണ്ട് ഇത്തരം ഒരു കൃത്യം ചെയ്യിപ്പിച്ചതിനാല്‍ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍.

ദേശീയ ശിശു സംരക്ഷണ സമിതി ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഇതിനെതിരെ അന്വേഷണം ആരംഭിച്ചെന്നും ഇതിനു നിയമപരമായി എന്തെങ്കിലും ചെയ്തിട്ടില്ലെങ്കില്‍ ഇനിയും ഇത് മാത്രകയാക്കി പലരും വിവാഹയാത്രകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറയുകയുണ്ടായി.

സ്‌കൂള്‍ സമയത്ത് തന്നെ വിദ്യാര്‍ത്ഥികളെ ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് 10 വര്ഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ശ്രീലങ്കയില്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News