Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 12:07 am

Menu

Published on September 19, 2017 at 3:49 pm

കയ്യിൽ അഞ്ചു പൈസ ഇല്ല; എന്നാലും സ്വപ്നം കണ്ട പോലത്തെ വിവാഹം നടത്താനായി പിരിവിനിറങ്ങി പ്രണയജോഡികൾ

couple-want-sponsors-to-fund-their-dream-wedding-after-groom-loses-job-but-you-get-an-invite-in-return

കയ്യില്‍ അഞ്ചു പൈസ ഇല്ല. ഉള്ള ജോലിയും പോയി. വരുന്ന മാസം വിവാഹവും വരുന്നു. ആകെ കുടുങ്ങി. പക്ഷെ ഇങ്ങനെ ഒക്കെ ആണെങ്കിലും ഏറെ കാത്തിരുന്ന സ്വപ്ന വിവാഹം നടത്താതിരിക്കാനൊക്കുമോ.. അതും പണമില്ലാത്തതിന്റെ പേരില്‍..

പണമില്ലാത്ത അവസ്ഥയില്‍ ഏതൊരാളെയും പോലെ സങ്കടപ്പെടാനോ അതോര്‍ത്ത് ടെന്‍ഷന്‍ ആവാനോ നില്‍ക്കാതെ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുകയാണ് ഈ കാമുകീ കാമുകന്മാര്‍.

ജേസണ്‍ എന്ന യുവാവും റബേക്ക എന്ന യുവതിയും 2015ല്‍ ആണ് പ്രണയത്തിലാകുന്നത്. പതിയെ രണ്ടുപേരും അഗാധ പ്രണയത്തിലായി.പ്രണയം അങനെ ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുകയാണ്. എന്നാല്‍ അതിനിടയില്‍ ചില അനിഷ്ട സംഭവങ്ങളും ഇവരുടെ ജീവിതത്തിലുണ്ടായി. അതില്‍ പ്രധാനപ്പെട്ടത് ജേസണിന്റെ ജോലി നഷ്ടപ്പെട്ടതായിരുന്നു.

എണ്ണ മേഖലയില്‍ ജോലി ചെയ്തിരുന്ന ജേസണിനു ഈ ജനുവരിയോടെയായിരുന്നു ജോലി നഷ്ടമായത്. പക്ഷെ ഈ ഒരു പ്രശ്‌നം കാരണം ഇവരുടെ വിവാഹം നീട്ടാന്‍ രണ്ടുപേരും ഒരുക്കമായിരുന്നില്ല. നവംബര്‍ 25 നു ആണ് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ജോലി നഷ്ടമായതോടെ പണം ഇവര്‍ക്കിടയില്‍ ഒരു വില്ലനായി വരികയായിരുന്നു.

അങ്ങനെയാണ് പൊതുജന പങ്കാളിത്തം എന്ന ഒരു ആശയം ഇവരുടെ മനസ്സിലേക്ക് കടന്നു വരുന്നത്. രാജ്യത്ത് പല കാര്യങ്ങള്‍ക്കും ഇത്തരം ഒരു മാര്‍ഗം അവലംബിക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഈ സാഹചര്യത്തില്‍ എന്നതുകൊണ്ടു തങ്ങള്‍ക്കും ഈ ഒരു രീതി സ്വീകരിച്ചുകൂടാ എന്ന ചിന്തയില്‍ നിന്നും ഇവരും ഈ ആശയത്തില്‍ എത്തുകയായിരുന്നു.

വിവിവാഹത്തിനായി ഇവര്‍ക്ക് സഹായം നല്കുന്നവര്‍ക്കെല്ലാം തിരിച്ചു ഉപകാരമായി വിവാഹത്തിന് ക്ഷണം ലഭിക്കും. ഉദാരമതികളായ പലരുടെയും സഹായമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒരു ആര്‍ഭാട വിവാഹമല്ല ഇവര്‍ ഉദ്ദേശിക്കുന്നത്. ഇവരുടേതായ സ്വപ്നത്തില്‍ നിന്ന് കൊണ്ട് തന്നെ ഉള്ള ഒരു ചടങ്ങ് മാത്രമേ ഇവര്‍ക്ക് ആഗ്രഹമുള്ളൂ. ഏതായാലും സഹായ ഹസ്തങ്ങള്‍ ഇവര്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News