Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്രെഡിറ്റ് കാര്‍ഡുവഴിയുള്ള ഇടപാടുകള്‍ക്ക് ഇനി കാര്‍ഡ് ഉരക്കേണ്ടതില്ല.മെല്‍ബണ്‍: ക്രെഡിറ്റ് കാര്‍ഡുവഴിയുള്ള ഇടപാടുകള്‍ക്ക് ഇനി മുഖമൊന്നു കാണിച്ചാല്‍ മതി.മുഖം കാണിച്ച് ക്രെഡിറ്റ് കാര്‍ഡുവഴി പണം കൊടുക്കുന്ന സാങ്കേതിക വിദ്യ യുനീക്കല്‍ എന്ന ഫിന്‍ലന്‍ഡ് കമ്പനിയാണ് വികസിപ്പിച്ചെടുത്തത്. ഇടപാടുകള്‍ സാധ്യമാകാന്‍. ഉപഭോക്താവ് കാമറക്കുമുന്നില്‍ നോക്കിയാല്‍ മാത്രം മതി.സൈനിക രംഗത്തിനുവേണ്ട കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉറപ്പുവരുത്തുന്ന കമ്പനിയാണ് യുനീക്കല്‍. അടുത്തമാസം ഈ സാങ്കേതികവിദ്യ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.വ്യക്തികളുടെ മുഖഭാവം ഉപയോഗിക്കുന്നതിനാല്‍തന്നെ ‘ഇരട്ട’കളായ ഒരേ രൂപസാദൃശ്യമുള്ള വ്യക്തികളുടെ മുഖഭാവങ്ങള്‍ എങ്ങനെ വേര്‍തിരിച്ച് അവതരിപ്പിക്കുമെന്നതാണ് കമ്പനി സാങ്കേതികമായി നേരിടുന്ന പ്രധാന വെല്ലുവിളി. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് കമ്പനി പറയുന്നു.ഇടപാടുകള്‍ സുരക്ഷിതവും സുതാര്യവുമായി നടത്താന്‍ സാധിക്കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു.ചില സന്ദര്‍ഭങ്ങളില്‍ ഈ സാങ്കേതികവിദ്യ പരാജയപെട്ടാല്‍ പിന്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഇത്തരം ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്ട്രേഷന്‍ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.
Leave a Reply