Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2025 12:37 am

Menu

Published on May 12, 2015 at 10:53 am

നേപ്പാൾ ദുരിതക്കെടുതിയിൽ തണലായി ക്രിസ്റ്റിയാനോ

cristiano-ronaldo-reportedly-donates-5million-to-help-in-nepal-after-earthquake

മാഡ്രിഡ്: കളിക്കളത്തിൽ നിഷ്കരുണം ഗോളുകൾ വീഴ്ത്തുന്ന റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കനിവ് നേപ്പാളിലെ ദുരിത ഭാതിത കുട്ടികള്ക്ക് സ്നേഹത്തണലായി . ഭൂചനത്തില്‍ തകര്‍ന്ന നേപ്പാളിലെ കുട്ടികളെ സഹായിക്കാന്‍ 98 കോടി രൂപയാണ് ഫുട്ബോൾ താരം നല്‍കിയത്. കാരുണ്യപ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്ന ക്രിസ്റ്റ്യാനോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരോട് സഹായം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 100 കോടിയിലേറെ പേര്‍ ഫെയ്‌സ് ബുക്കിലൂടെ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുണ്ട്.ദുരിത ഭാതിതരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനാണ് പണം നല്‍കിയതെന്ന് ഫ്രഞ്ച് സ്‌പോര്‍ട്‌സ് മാസിക വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കാൻ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിലൂടെയും താരം ആവശ്യപ്പെടുന്നുണ്ട് . വർഷങ്ങൾക്ക് മുന്പ് തന്നെ സഹജീവികളോടുള്ള ക്രിസ്റ്റ്യാനോയുടെ കാരുണ ലോകം കണ്ടതാണ്. 2004-ലെ സുനാമി ദുരന്തത്തെത്തുടര്‍ന്ന് ഇന്‍ഡൊനീഷ്യയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്റ്റ്യാനോ പണം നല്‍കിയിരുന്നു.തന്റെ പേരെഴുതിയ പോര്‍ച്ചുഗല്‍ ജേഴ്‌സിയണിഞ്ഞ് ഒരു കുട്ടി സഹായമഭ്യര്‍ഥിക്കുന്ന ദൃശ്യം ടെലിവിഷനില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു അന്ന് സഹായവുമായി താരം രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 10 മാസം പ്രായമുള്ള കുട്ടിയുടെ ബ്രെയ്ന്‍ ശസ്ത്രക്രിയയ്ക്കായും ക്രിസ്റ്റ്യാനോ സാമ്പത്തികസഹായം നല്‍കിയിരുന്നു.

nepal


nepal-earthquake

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News