Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:26 pm

Menu

Published on May 5, 2017 at 3:36 pm

കാലിന്മേൽ കാൽകയറ്റി ഇരിക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക

crossing-your-legs-is-bad-for-you

കസേരയിൽ കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്നത് മിക്ക ആളുകൾക്കും ഉള്ള ഒരു സ്വഭാവമാണ്. അഹങ്കാരത്തിന്‍റെ ലക്ഷണമായിട്ടാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരുന്നത്. പ്രത്യേകിച്ച് സ്ത്രീകൾ. കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന് പഴമക്കാർ പറയാറുണ്ട്. ഇന്നത്തെ കാലത്ത് പല സ്ത്രീകളും പുരുഷസമത്വം പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള നടപടികളിലൂടെയാണ്. മുതിർന്നവരെയോ പുരുഷനെയോ കണ്ടാൽ എഴുന്നേറ്റ് നിൽക്കുന്നത് ഇന്നത്തെ കാലത്ത് ഒരു കുറവായിട്ടാണ് പലരും കാണുന്നത്.



പണ്ടുകാലത്ത് സ്ത്രീകൾ കാലിന്മേൽ കാൽ കയറ്റി ഇരുന്നാൽ മുതിർന്നവർ അവരെ വഴക്ക് പറയാറുണ്ട്. ഇതിന് കാരണവുമുണ്ട്. സ്ത്രീകള്‍ സ്ഥിരമായി കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം പറയുന്നത്. സ്ഥിരമായി സ്ത്രീകൾ കാലിന്മേൽ കാൽ കയറ്റി ഇരുന്നാൽ ഗര്‍ഭപാത്രത്തില്‍ ദോഷം സംഭവിക്കാൻ സാധ്യത ഏറെയാണ്. ഗര്‍ഭപാത്രത്തിന് സ്ഥാനവ്യതിയാനം സംഭവിച്ച് വന്ധ്യത വരെ ഉണ്ടാവാൻ ഇടയുണ്ട്. പണ്ടുകാലത്തുള്ളവർക്ക് ഇതിനെ കുറിച്ച് നല്ല അറിവുണ്ടായിരുന്നു. എന്നാൽ പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ചൊന്നും ശരിയായ അറിവില്ല.



യുവതലമുറക്ക് ഏറ്റവും കംഫർട്ടബിൾ ആയ ഇരുത്തം എങ്ങനെയാണെന്നു ചോദിച്ചാൽ അതിനൊറ്റ ഉത്തരമേ കാണു, അതു കാലിനുമുകളിൽ കാല്‍ കയറ്റി വച്ചിരിക്കുന്നതാണ്. എന്നാൽ ഭാവിയിൽ ഇത് ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് ഇവർ അറിയുന്നില്ല. കാലിൻമേൽ കാൽ കയറ്റി വച്ചിരിക്കുന്നതും കാലുകൾ പിണച്ചിരിക്കുന്നതും വെരിക്കോസ് വെയിനിനുള്ള സാധ്യതയും വർദ്ധിപ്പിക്കും. മാത്രമല്ല തുടയ്ക്കുള്ളിലെ മസിലിനെ ചെറുതാക്കുകയും തുടയ്ക്കു പുറത്തെ മസിലിനെ വലുതാക്കുകയും ചെയ്യും. ഇതു സന്ധികളുടെ സ്ഥാനം തെറ്റിക്കുകയും പെൽവിക് ഇംബാലൻസിലേക്കു നയിക്കാൻ ഇടയാവുകയും ചെയ്യും. ഒരു കാൽ മുട്ടിനു മുകളിൽ മറുകാൽ വച്ച് ഏറെ നേരം ഇരിക്കുന്നത് പാരാലിസിസിലേക്കു നയിക്കാനും സാധ്യതയുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News