Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ പോലെ തന്നെ ഏറെ പരിസ്ഥിക്കു പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണല്ലോ സിഗരറ്റ് കുറ്റികള്‍. ഈ കുറ്റികള്‍ പ്രകൃതിക്ക് വരുത്തിവെക്കുന്ന ദൂഷ്യങ്ങള്‍ ചെറുതൊന്നുമല്ല. വര്‍ഷങ്ങളോളം ഇവ മണ്ണില്‍ അലിയാതെ കിടക്കും. ചുരുങ്ങിയത് ഒരു പത്തോ പന്ത്രണ്ടോ വര്‍ഷമെങ്കിലും എടുക്കും ഇവ ശെരിക്കും അലിഞ്ഞു തീരാന്‍. ഇത്തരം സിഗരറ്റ് കുറ്റികള്‍ അലസമായി പലയിടത്തും ഇടുന്നത് കൊണ്ടാണ് ഈയൊരു പ്രശ്‌നം ഇത്രമേല്‍ വര്‍ദ്ധിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കമ്പനി. കാക്കകളെയാണ് അവര്‍ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് ഇതില്‍ ഏറെ ശ്രദ്ധേയം.
കാക്കകള്‍ ഇനി അവിടെയിവിടെയായി കിടക്കുന്ന സകല സിഗരറ്റ് കുറ്റികളും പെറുക്കിയെടുത്തോളും. എന്നിട്ട് ഇവയോട് കൊണ്ടിടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് കൊണ്ടിടുകയും ചെയ്യും. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് അവിടെ നിന്ന് തന്നെ കിട്ടും എന്നതാണ് ഏറെ രസകരമായ മറ്റൊരു കാര്യം. കുറ്റികള്‍ ഇവ നിക്ഷേപിക്കുന്ന ഓരോ സമയവും ഇവയ്ക്കു നിക്ഷേപിക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണവും ലഭിക്കും.
ഒരു ഡച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനിയിലെ രണ്ടു എന്‍ജിനീയര്‍മാരാണ് ഇതിനു പിന്നില്‍. ഓരോ കുറ്റി ഈ കാക്കകള്‍ പെറുക്കിയെടുത്ത് നഗരത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്രോബാഗുകളില്‍ നിക്ഷേപിക്കുകയും അതേതുടര്‍ന്ന് അപ്പോള്‍ തന്നെ അവയ്ക്കു ഭക്ഷണം ലഭിക്കുകയും ചെയ്യും. ഇതിനായി കാക്കകളെ പ്രത്യേകം പരിശീലിപ്പിച്ചെടുക്കേണ്ടതുമുണ്ട്. ഒരാള്‍ കാക്കകളെ കൊണ്ട് നാണയം എടുക്കാന്‍ പരിശീലിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു ഇവര്‍ക്ക് ഇത്തരം ഒരു ആശയം മനസ്സില്‍ വന്നത്. എന്നാല്‍ എത്രത്തോളം ഫലവത്തായി ഇത് നടപ്പിലാക്കാന്‍ പറ്റും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
Leave a Reply