Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:45 am

Menu

Published on December 27, 2014 at 12:49 pm

നഷ്ടപ്പെട്ട ഓർമ്മകൾ വീണ്ടെടുക്കനാകുമെന്ന് ഗവേഷകരുടെ കണ്ടെത്തൽ

cure-for-memory-loss-could-be-on-the-horizon

ന്യൂയോർക്ക് : മറവിരോഗം എന്നത് ഇനി ഒരു ഗുരുതര പ്രശനമേ അല്ല.കാരണം  മാഞ്ഞുപോയ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ ഇനി സാധിക്കുമെന്ന് കണ്ടെതതിയിരിക്കുകയാണ് ഗവേഷകർ. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടേതാണ് പുതിയ കണ്ടെത്തല്‍. കടല്‍ ഒച്ചുകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഓര്‍മകള്‍ വീണ്ടെടുക്കല്‍ അസാധ്യമല്ലെന്ന് തെളിഞ്ഞത്. കോശ, തന്മാത്രാ പ്രക്രിയകളില്‍ മനുഷ്യര്‍ക്കു  സമാനമായി പ്രവര്‍ത്തിക്കുന്ന ജീവികളായ ഒച്ചുകളിലെ പരീക്ഷണം വിജയകരമായതോടെ മനുഷ്യരിലും ഇത് പ്രായോഗികമാണെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍.തലച്ചോറിലെ കോശങ്ങളെ ബന്ധിപ്പിക്കുന്ന സിനാപ്‌സസുകളിലാണ് ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്നതെന്ന ധാരണയെ തകര്‍ത്തുകൊണ്ട് ന്യൂറോണുകളാണ് ദീര്‍ഘകാല ഓര്‍മ്മകളുടെ ശേഖരകേന്ദ്രമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മറവിരോഗം തലച്ചോറിലെ സിനാപ്‌സുകളെ നശിപ്പിക്കുന്നെങ്കിലും ന്യൂറോണുകള്‍ ഉള്ളതിനാല്‍ ഓര്‍മ്മകള്‍ നശിപ്പിക്കപ്പെടില്ല. സയന്‍സ് ജേണല്‍ ‘ഇ ലൈഫി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News