Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:46 am

Menu

Published on September 30, 2013 at 1:07 pm

ചൊവ്വയുടെ ഉപരിതലത്തില്‍ ജല തന്മാത്രകളുടെ സാന്നിധ്യം!

curiosity-marks-one-year-of-exploration-on-mars

സൗരയൂഥത്തിലെ ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയുടെ ഉപരിതലത്തില്‍ ജല തന്മാത്രകളുടെ സാന്നിധ്യം ശാസ്ത്രലോകം സ്ഥിരീകരിച്ചു. കഴിഞ്ഞവര്‍ഷം നാസ ചൊവ്വയിലേക്ക് അയച്ച റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റിയാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്.
ചൊവ്വയുടെ പ്രതലത്തിലെ ഒരു ഘനയടി മണ്ണില്‍ രണ്ടു ശതമാനം വെള്ളമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നവര്‍ വ്യക്തമാക്കി. കൂടാതെ കാര്‍ബണ്‍ ഡയോക്സൈഡ്, ഓക്സിജന്‍, സള്‍ഫര്‍ എന്നീ മൂലകങ്ങളും മണ്ണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.ക്യൂരിയോസിറ്റി പരീക്ഷണത്തിനെടുത്ത ആദ്യ സാമ്പ്ളില്‍ തന്നെ ജലം കണ്ടത്തൊനായത് ഗ്രഹത്തിലെ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ജലത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചൊവ്വയിലെ ആദ്യ പര്യവേക്ഷണ സ്ഥലമായ ഡാര്‍വിനില്‍ നിന്ന് ശേഖരിച്ച കല്ലുകള്‍ പരിശോധിച്ചപ്പോള്‍ ജലാംശത്തിന് തെളിവ് കിട്ടിയിരുന്നു. 2011 നവംബര്‍ 26നാണ് ക്യൂരിയോസിറ്റി ഭൂമിയില്‍ നിന്ന് യാത്ര തിരിച്ചത്. 57 കോടി കിലോമീറ്റര്‍ താണ്ടി ബഹിരാകാശ പര്യവേക്ഷണത്തില്‍ പുതിയ ചരിത്രം കുറിച്ച് 2012 ആഗസ്റ്റ് ആറിന് ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങി. ആദ്യം ബ്ളാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പകര്‍ത്തി അയച്ച ക്യൂരിയോസിറ്റി പിന്നീട് വര്‍ണ ചിത്രങ്ങള്‍ അയച്ചു.

Loading...

Leave a Reply

Your email address will not be published.

More News