Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:50 am

Menu

Published on October 22, 2013 at 12:01 pm

അന്യസ്ത്രീകളെ പാതിരാത്രി വിളിച്ചു ശല്യം ചെയ്തവനെ സൈബർ സെൽ കുടുക്കിയ കഥ !!

cyber-cell-trap

ഇതൊരു ഫേസ്ബുക്ക്‌ സുഹൃത്ത്‌ തൻറെ അനുഭവം മറ്റാർക്കും വരാതിരിക്കാൻ വേണ്ടി അപ്‌ലോഡ്‌ ചെയ്ത പോസ്റ്റ്‌ ആണ്. ഞങ്ങൾ അത് നിങ്ങളിലേക്ക് എത്തിക്കുകയാണെന്ന് ആദ്യമേ അറിയിച്ചു കൊള്ളട്ടെ. സ്വന്തം ഭാര്യ കിടന്നുറങ്ങുമ്പോള്‍ മറ്റുള്ളവരുടെ ഭാര്യമാരെ വിളിച്ച് സൊള്ളുന്ന പെണ്‍കോന്തന്മാര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ പോസ്റ്റ്

എൻറെ സുഹൃത്ത് പുതുതായ് തുറന്ന 3G എന്ന മൊബൈല്‍ ഷോപ്പിലാണ് ഇപ്പോള്‍ വൈകുന്നേരങ്ങള്‍ ചിലവഴിക്കാറുള്ളത്… രണ്ട് ദിവസം മുന്പ് അപ്രതീക്ഷിതമായാണ് എന്റെ ഒരു പഴയ ക്ലാസ്മാറ്റിനെ കുറച്ചു വര്‍ഷത്തിനു ശേഷം അവിടെ വെച്ച് കാണുന്നത് അവന്‍ ഒരു സിം വേടിക്കാന്‍ വന്നതായിരുന്നു കടയില്‍… വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കെയാണ് അവന്‍ പുതിയ സിം എടുക്കുവാനുള്ള കാരണം പറഞ്ഞത്…
കുറച്ചു ദിവസം മുന്പ് അവന്റെ വൈഫിന്റെ മൊബൈലിലേക്ക് ഗള്‍ഫില്‍ നിന്നും ഒരു നെറ്റ് കാള്‍ വന്നു.. അവള്‍ കുടുംബക്കാര്‍ ആരെങ്കിലും ആകുമെന്ന് കരുതി അറ്റന്‍ഡ് ചെയ്തപ്പോളാണ് മനസ്സിലായത് അപരിചിതന്‍ ആണന്നു… അവള്‍ റോങ്ങ്‌ നമ്പര്‍ എന്ന് പറഞ്ഞു കട്ട്‌ ചെയ്തു ..പക്ഷെ അവന്‍ തുടര്‍ച്ചയായ് കാള്‍ ചെയ്യാന്‍ തുടങ്ങി…ഒന്ന് രണ്ട് തവണ ഫോണ്‍ എടുത്ത അവളോട് അവന്‍ വളരെ മോശമായാണ് സംസാരിച്ചത്..പോലീസില്‍ പരാതി പറയുമെന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് കേരള പോലീസിനു നെറ്റ് കാള്‍ ചെയ്യുന്നവരെ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്നാണത്രേ… അവസാനം നിവൃത്തി ഇല്ലാതെ സിം മാറ്റുവാന്‍ വന്നതാണ്‌ അവന്‍…കഥ മുഴുവന്‍ കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു … സനൂ നീ എലിയെ പേടിച്ചു ഇല്ലം ചുടാതെ എലിയെ നശിപ്പിക്കാന്‍ നോക്ക്… നെറ്റ് കാള്‍ അല്ലേ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലലോ എന്നായി അവൻറെ മറുപടി… കുടുംബം തകര്‍ക്കാനായി ഓരോര്തര്‍.. അവന്‍ കരച്ചിലിന്റെയ് വക്കിലായിരുന്നു… കുറച്ചു നേരത്തേ ആലോചനക്ക് ശേഷം ഞാന്‍ പറഞ്ഞു നമുക്ക് സൈബര്‍ സെല്ലിലേക്ക് വിളിച്ചു അവര്‍ക്കെെന്തങ്ങിലും ചെയ്യാന്‍ കഴിയുമോ എന്ന് ആദ്യം അന്വേഷിക്കാം … രണ്ടും കല്പിച്ചു ഗൂഗിള്‍ നിന്നും തപ്പിയെടുത്ത സൈബര്‍ സെല്ലിന്റെ നമ്പറിലേക്ക് വിളിച്ചു… മാന്യമായ് സംസാരിക്കുന്ന ഒരു പോലിസ് ആയിരുന്നു എന്നോട് സംസാരിച്ചത്.. ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു കൂട്ടത്തില്‍ കേരള പോലീസിനു ഒന്നും ചെയ്യാന്‍ പറ്റില്ലന്നുള്ള അവന്റെ കമന്റും… ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു അവന്റെ ആ തോന്നല്‍ നമുക്ക് മാറ്റി കൊടുക്കാം ആദ്യം നിന്റെ കൂട്ടുകാരനോട് ഒരു കമ്പ്ലയിന്റ് അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ കൊടുക്കാന്‍ പറയു… പിന്നെ എല്ലാം ഞങ്ങള്‍ നോക്കി കൊള്ളാം… അവന്‍ കമ്പ്ലയന്റ് കൊടുത്തു അവര്‍ പറഞ്ഞതു പോലെ.. അന്ന് രാത്രി തന്നെ പോലിസ് അവനെ കുടുക്കി…
കുടുക്കിയ വഴി പോലിസ് പറഞ്ഞു തന്നത് നിങ്ങള്‍ക്കായ്‌ പങ്കു വെക്കുന്നു…അന്നും അവന്‍ പതിവ് പോലെ കാള്‍ ചെയ്യാന്‍ തുടങ്ങി പോലിസ് ട്രാക്കിംഗ് ചെയ്യുന്നുണ്ടന്നറിയാതെ…. അവള്‍ ഫോണ്‍ എടുത്ത് കുറച്ചു നേരം മിണ്ടാതെ ഇരുന്നു പോലിസ് പറഞ്ഞത് പോലെ പിന്നെ കാള്‍ കട്ടാക്കി … വീണ്ടും തുടര്‍ച്ചയായ് അവന്റെ കാള്‍ പക്ഷേ അവള്‍ എടുത്തില്ല… അതിനകം അവന്റെ നെറ്റ് നമ്പര്‍ പോലിസ് ട്രാക്ക് ചെയ്തിരുന്നു.. അതറിയാതെ അവള്‍ കാള്‍ എടുകുന്നില്ലന്നു കണ്ടപ്പോള്‍ അവന്‍ മറ്റൊരു നമ്പരിലേക്ക് കാള്‍ ചെയ്തു നെറ്റില്‍ നിന്നും.. ആ നമ്പറും പോലിസ് ട്രാക്ക് ചെയ്തു..കുറച്ചുനേരത്തേ സംസാരം ഫോണ്‍ കട്ടായി… വീണ്ടും അവന്‍ നെറ്റില്‍ നിന്നും മറ്റൊരു നമ്പരിലേക്ക് കാള്‍ ചെയ്തു 45 മിനുട്ട് സംസാരിച്ചു അവന്‍… ആ നമ്പറും ട്രാക്ക് ചെയ്ത പോലിസ്..അവന്‍ ആദ്യം കാള്‍ ചെയ്ത നമ്പറിലേക്ക് വിളിച്ചു പോലിസ് ആണ് വിളിക്കുന്നതെന്ന് പറഞ്ഞു വിളിച്ച ആളുടെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി…അവന്റെ ഭാര്യ ആയിരുന്നു അത്.സ്വന്തം ഭാര്യയോട് അവന്‍ വെല്ലപോഴുമാനത്രേ സംസാരിക്കാറുള്ളത്..പിന്നെ അവന്‍ രണ്ടാമത് വിളിച്ച നമ്പറിലേക്ക് പോലിസ് വിളിച്ചപ്പോള്‍ അത് പത്തനതിട്ട ഉള്ള ഒരു യുവതി ആയിരുന്നു.. അന്യ സ്ത്രീകളോട് സംസാരിക്കുവാനാണ് അവനിഷ്ടം..അവന്റെ വീട് പാലക്കാട് വര്‍ക്ക്‌ ചെയ്യുന്നത് ദുബായ്…എന്ത് തെമ്മാടിത്തരം ചെയ്താലും തങ്ങളെ ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല എന്ന് കരുതുന്ന കുറെ എണ്ണമുണ്ട്…അവര്‍ക്കൊക്കെ ഒരു പാഠമാകട്ടെ…നാട്ടില്‍ വരുമ്പോള്‍ അവനെ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്നത് കേരള പോലീസിന്റെ കൈ വിലങ്ങാണ്… ഓർത്തു കൊള്ളുക…!!

Loading...

Leave a Reply

Your email address will not be published.

More News