Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:37 pm

Menu

Published on March 13, 2017 at 11:32 am

ഹാക്കിങ്ങിന് ഇരയായ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത് നഗ്ന ദൃശ്യങ്ങള്‍; അനുഭവം ഞെട്ടിക്കുന്നത്

dangers-spear-phishing-us-woman-sextorted-by-hacker-who-hijacked-her-social-media-accounts

ഹാക്കിങ്ങും വൈറസ്, മാള്‍വെയര്‍ ആക്രണങ്ങളും ഇന്ന് നമ്മള്‍ പതിവായി കേള്‍ക്കുന്ന വാര്‍ത്തകളാണ്. എപ്പോള്‍ സാങ്കേതിക ലോകം അതിവേഗം വളരുന്നതിനൊപ്പം ഈ സംവിധാനങ്ങളെല്ലാം കുറ്റകൃത്യങ്ങള്‍ക്കും വിവിധ ചൂഷണങ്ങള്‍ക്കുമായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിരിക്കുന്നു.

സാമ്പത്തിക, ലൈംഗിക ചൂഷണങ്ങളാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇത്തരക്കാരുടെ പ്രധാന ഇരകള്‍ സ്ത്രീകളാണെന്നതാണ് വസ്തുത. സ്ത്രീകസളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പകരം ഓണ്‍ലൈന്‍ ലൈംഗികത ആവശ്യപ്പെട്ടു കൊണ്ടുള്ള ബ്ലാക്ക്മെയിലിങ് ഇന്ന് വ്യാപകമാണ്.

ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന അനുഭവമാണ് സെഡ് വിലെ (Zedevile) എന്ന യൂസര്‍നെയ്മില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്ന യുവതിക്ക പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ അക്കൗണ്ടുകള്‍ക്കായി ഉപയോഗിച്ചിരുന്ന പ്രധാന ഇമെയില്‍ ഐഡിയും ചോര്‍ത്തി.

തുടര്‍ന്ന് ഭീഷണിയായിരുന്നു. അക്കൗണ്ടുകള്‍ തിരിച്ചു കിട്ടണമെങ്കില്‍ ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്രയായി ലൈംഗികചേഷ്ടകള്‍ കാണിക്കാന്‍ ഹാക്കര്‍ ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു. ചെയ്തില്ലെങ്കില്‍ അക്കൗണ്ടിലെ നഗ്ന ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ചര്‍ ആയി പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ അക്കൗണ്ടുകളിലുണ്ടായിരുന്നു.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ;  ഒരു മോഡലിങ് മത്സരത്തില്‍ വോട്ടു ചെയ്യാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് യുവതിക്ക് ഫേസ്ബുക്കില്‍ ഒരു മെസേജ് ലഭിക്കുന്നു. ഇതിനായുള്ള ഗ്രൂപ്പില്‍ അംഗമാവുന്നതിനായി ആപ്പിള്‍ ഐഡി, ഗൂഗിള്‍ അക്കൗണ്ട് ഐഡി എന്നിവ നല്‍കാന്‍ മെസേജ് അയച്ചയാള്‍ ആവശ്യപ്പെട്ടു. ഇതു നല്‍കിയപ്പോള്‍ ഫേസ്ബുക്കില്‍ ബഗ് പ്രശ്നം പരിഹരിക്കുന്നതിനായി പാസ്വേര്‍ഡ് കൂടി നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. യുവതി പാസ്‌വേര്‍ഡും നല്‍കി.

പാസ്വേര്‍ഡ് നല്‍കി ഏകദേശം അര മണിക്കൂറിനു ശേഷം നോക്കുമ്പോള്‍ തന്റെ പ്രധാന യാഹൂ മെയില്‍ ഐഡി ലോഗൗട്ട് ആയിരിക്കുന്നതായി കണ്ടു. അന്വേഷിച്ചപ്പോഴാണ് ഹാക്ക് ചെയ്തതാണെന്ന് മനസിലായത്. ആരോ പാക്കിസ്ഥാനില്‍ നിന്നും സൈന്‍ ഇന്‍ ചെയ്തിരിക്കുന്നതായി കണ്ടു. അധികം ഉപയോഗിക്കാതിരുന്ന ജിമെയില്‍ അക്കൗണ്ട് ആയിരുന്നു പ്രധാന മെയില്‍ ഐഡിയുടെ റിക്കവറി ഇമെയില്‍ ആയി നല്‍കിയിരുന്നത്.

മിനിറ്റുകള്‍ക്കകം യുവതിയുടെ ഫേസ്ബുക്ക്, ലിങ്ക്ഡ് ഇന്‍, ആമസോണ്‍, ആപ്പിള്‍ ഐഡി, ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഹാക്കര്‍ പ്രധാന വിവരങ്ങള്‍ എടുത്തു മാറ്റി. റിക്കവറി ഫോണ്‍ നമ്പര്‍, ഇമെയില്‍, ബര്‍ത്ത്ഡേ, ആപ്പിള്‍ ഐഡിയുടെ സെക്യൂരിറ്റി ക്വസ്റ്റ്യന്‍സ് എല്ലാം മാറ്റി യുവതിയ്ക്ക് അക്കൗണ്ടുകള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധമാക്കി.

യുവതി പണം നല്‍കാമെന്നു പറഞ്ഞു നോക്കിയെങ്കിലും ഹാക്കര്‍ വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു ഫേസ്‌ടൈമില്‍ ഓണ്‍ലൈന്‍ വന്ന് ലൈംഗികചേഷ്ടകള്‍ കാണിച്ച് തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന ഭീഷണി.

എന്നാല്‍ ഇതിന് യുവതി വഴങ്ങാതിരുന്നതിനെത്തുടര്‍ന്ന് ഹാക്കര്‍ യുവതിയുടെ ചിത്രങ്ങള്‍ ഓരോന്നായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയെങ്കിലും യുവതിയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഈ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചു. ശേഷം ഒരു മാസത്തിനകം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ആപ്പിള്‍, ഗൂഗിള്‍ അക്കൗണ്ടുകള്‍ തിരിച്ചുപിടിക്കാനായെങ്കിലും ഹോട്ട്മെയില്‍ അക്കൗണ്ട് തിരിച്ചെടുക്കാനായില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News