Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:41 am

Menu

Published on September 23, 2014 at 11:44 am

ആജീവനാന്തം സൗജന്യ ഇന്റര്‍നെറ്റ് ഓഫറുമായി 2000 രൂപയ്ക്ക് ഡാറ്റാവിന്‍ഡ് സ്‍മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുന്നു

datawind-to-launch-rs-2000-smartphone-with-free-internet

ദില്ലി: ആജീവനാന്തം സൗജന്യ ഇന്റര്‍നെറ്റ് ഓഫറുമായി ആകാശ് ടാബ്‍ലറ്റ് നിർമ്മാതാക്കളായ ഡാറ്റാവിന്‍ഡ് സ്‍മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുന്നു. അതും വെറും 2000 രൂപയ്ക്ക്. ഇന്ത്യയിലെ മറ്റു മുന്‍നിര കമ്പനികളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനും ഇന്ത്യക്കാരെ ചാക്കിലാക്കാനുമായാണ് കമ്പനി വന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.കനേഡിയന്‍ കമ്പനിയായ ഡാറ്റാവിന്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ വിലക്കുറഞ്ഞ ആകാശ് ടാബ്‍ലറ്റുകള്‍ അവതരിപ്പിച്ചാണ് ഇന്ത്യയിലെത്തിയത്. ഡാറ്റവിൻറ് ഫോണിനെ കുറിച്ചും , സൗജന്യ ഇന്റര്‍നെറ്റിനെ സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.ഫോണ്‍ ദീപാവലിയോടുകൂടി വിപണിയിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News