Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 9:33 pm

Menu

Published on October 26, 2016 at 4:21 pm

ചൈനീസ് മൈലാഞ്ചിയിട്ട പെണ്‍കുട്ടിയുടെ അനുഭവം ഇങ്ങനെ…..

decoding-the-truth-behind-the-chinese-mehendi-photos-that-went-viral

വിവാഹത്തിനും ആഘോഷങ്ങൾക്കുമെല്ലാം സ്ത്രീകള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് മൈലാഞ്ചിയിടല്‍. പണ്ടൊക്കെ മൈലാഞ്ചിയില കല്ലില്‍ അരച്ചു പേസ്റ്റ് രൂപത്തിലാക്കിയാണു കൈകൾ ചുവപ്പിച്ചിരുന്നതെങ്കിൽ ഇന്നതൊക്കെ മാറി, മൈലാഞ്ചി ട്യൂബ് രൂപത്തിൽ ലഭ്യമായിത്തുടങ്ങി. ഇട്ടു കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ചുവക്കുന്നതും അപ്പോൾതന്നെ ചുവക്കുന്നതുമൊക്കെയായ മൈലാഞ്ചി ട്യൂബുകൾക്ക് ആരാധകർ ഏറെയായി. പക്ഷേ ഇത്തരക്കാരെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമത്തിലൂടെ ഒരു ഫോട്ടോ വൈറലായത്. മൈലാഞ്ചി പേസ്റ്റ് ഇട്ട പെൺകുട്ടിയുടെ കൈ അലർജിയായി, കണ്ടാൽ തന്നെ അറപ്പു തോന്നും വിധത്തിലുള്ളൊരു ചിത്രമായിരുന്നു അത്.

‘ചൈനയില്‍ നിര്‍മ്മിച്ച മൈലാഞ്ചി അലര്‍ജിയായപ്പോള്‍’ എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്..ചൈനയില്‍ നിര്‍മ്മിച്ച മൈലാഞ്ചി അലര്‍ജിയായപ്പോള്‍ എന്ന പേരിലാണ് പ്രചരിക്കുന്നത് .കര്‍വാ ചൗത്തിനോട് അനുബന്ധിച്ച് ചൈനീസ് മൈലാഞ്ചി അണിഞ്ഞ പെണ്‍കുട്ടിയുടെ കൈ അലര്‍ജിയായി വീര്‍ത്തപ്പോളെന്ന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.ചൈനീസ് ഉൽപ്പന്നങ്ങളൊക്കെയും ഡ്യൂപ്ലിക്കേറ്റ് ആണെന്നു ധരിക്കുന്നവരാകെ അതു ഷെയർ ചെയ്തു.ചൈനയിൽ നിന്നുള്ള ഉല്‍പ്പന്നങ്ങൾ നിരോധിക്കുക എന്ന പ്രചാരണവും ഇതിനിടയിൽ നടന്നു.സംഭവത്തിന്റെ നിജസ്ഥിതി എന്തു തന്നെയായാലും സമൂഹമാധ്യമവും ചാനലുകളുമൊക്കെ വാർത്ത നന്നായി ആഘോഷിക്കുകയു.

എന്നാൽ ഹെന്ന മാത്രമല്ല ഡൈ, ഹെയര്‍ കളർ പോലുള്ള ഭൂരിഭാഗം ഹെന്നാ ഉൽപ്പന്നങ്ങളും ദോഷകാരികളായ കെമിക്കലുകളാൽ നിർമ്മിതമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഉൽപ്പന്നത്തിന്റെ പാക്കറ്റ് നോക്കി അവയിൽ അലർജിക്കു സാധ്യതയുള്ളതൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വാങ്ങുന്നതായിരിക്കും ഉത്തമം, അതിനായി ത്വക്ക് രോഗ വിദഗ്ധനെ അലർജിക്ക് ഇടയാക്കുന്ന കണ്ടന്റ്സ് ഏതൊക്കെയാണെന്ന് മനസിലാക്കാം.പിപിഡി, ഫിനൈല്‍ മെര്‍കുറിക് നൈട്രേറ്റ്, പൊട്ടാസ്യം ഡൈക്രോമേറ്റ് തുടങ്ങിയവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News