Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:58 pm

Menu

Published on November 10, 2016 at 1:18 pm

ഡല്‍ഹി: ഒരു പാഠം…

delhi-air-pollution

ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഭോപ്പാലിലേത്. പ്രദേശത്തെ യൂണിയന്‍ കാര്‍ബൈഡ് പ്ലാന്റില്‍ നിന്ന് മീഥൈല്‍ ഐസോസയനേറ്റ് എന്ന വാതകം ചോര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒറ്റരാത്രി കൊണ്ട് ആയിരക്കണക്കിനാളുകളാണ് മരിച്ചത്. വിഷം കലര്‍ന്ന വായു ശ്വസിച്ച് പിന്നെയും പൊലിഞ്ഞു അനേകം ജീവനുകള്‍. ഇത് 1984ലെ ദുരന്തം.
2016ല്‍ മറ്റൊരു ദുരന്തത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക. അതിശയോക്തിയെന്ന് തോന്നാം. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയുടെ അവസ്ഥ കാണുക. സമീപകാലചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ തോതില്‍ അന്തരീക്ഷമലിനീകരണം നഗരത്തെ പിടികൂടുന്നത്. കനത്ത പുകമഞ്ഞില്‍ ശ്വാസം മുട്ടിക്കഴിയുകയാണ് ജനങ്ങള്‍.
ഭോപ്പാലിലേതിന് സമീപമായ ലക്ഷണങ്ങളാണ് ഡല്‍ഹിയിലും അനുഭവപ്പെടുന്നത്. കടുത്ത ചുമ, കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകള്‍, ശ്വാസതടസ്സം, ഇടക്കിടെയുണ്ടാകുന്ന തലകറക്കം എന്നിവയാല്‍ വലയുകയാണ് ജനങ്ങള്‍. പലയിടത്തും വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, കൂടുതലും കുട്ടികളെയാണ് വായുമലിനീകരണവും അതിന്റെ ദൂഷ്യഫലങ്ങളും ഏറ്റവുമധികം ബാധിക്കുക.
പാരിസ്ഥിതിക വിദഗ്ധര്‍ പറയുന്നതനുസരിച്ച് ജനങ്ങളെ ഒഴിപ്പിക്കുക മാത്രമാണ് പരിഹാരമാര്‍ഗ്ഗമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
എന്തുകൊണ്ട് ?
എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്- (അന്തരീക്ഷവായുവിന്റെ മലിനീകരണത്തോത്) ആപത്കരമായ പോയിന്റും പിന്നിട്ടുകഴിഞ്ഞു. 101നും 200നും ഇടയിലാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് വരേണ്ടത്. എന്നാല്‍ ഡല്‍ഹിയിലേത് 500 പോയിന്റും കടന്ന് ആയിരത്തിലേക്കടുക്കുകയാണ്.
തലസ്ഥാനത്തെ ശ്വാസംമുട്ടില്‍ നിന്ന് രക്ഷിക്കാന്‍ അടിയന്തരനടപടികള്‍ക്കായി നെട്ടോട്ടമോടുകയാണ് അധികൃതര്‍. അടിയന്തരപ്രാധാന്യം നല്‍കി സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒരാഴ്ച അവധി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയും പവര്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടിയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് അധികാരികള്‍. മൂന്ന് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
പക്ഷേ അപ്പോഴും ജനങ്ങള്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ കഴിയുമോ?
ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഗതാഗതപ്പെരുപ്പമാണ് തലസ്ഥാനത്തെ മലിനമാക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത്.
വാഹനങ്ങളുടെ എണ്ണത
എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താതെ സ്വീകരിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങളെല്ലാം താത്ക്കാലികാശ്വാസത്തിന് മാത്രമേ ഉപകരിക്കൂ. മലിനീകരണനിയന്ത്രണത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട പദ്ധതി കാര്യക്ഷമമാകാത്തതും തിരിച്ചടിയായി.
ഇത്ര രൂക്ഷമായ അവസ്ഥയിലേക്ക് ഡല്‍ഹിയെ കൊണ്ടെത്തിക്കുന്നതില്‍ അധികാരികള്‍ക്കുമുണ്ട് പങ്ക്. അടിയന്തര ഇടപെടല്‍ വേണ്ട സമയത്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ വിഷയം രാഷ്ട്രീയവത്ക്കരിക്കാന്‍ മാത്രമാണ് ഡല്‍ഹിയിലെ നേതാക്കള്‍ ശ്രമിച്ചത്. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയെടുക്കാത്തതും സാഹചര്യം വഷളാക്കി. നഗരത്തിലെ അന്തരീക്ഷമലിനീകരണത്തോതും ആരോഗ്യഭീഷണിയും ചൂണ്ടിക്കാട്ടി ഐഐടി കാണ്‍പൂരിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍് പാടെ അവഗണിച്ചു. ശൈത്യകാലത്ത് കാറുകളും ട്രക്കുകളും 25 ശതമാനത്തിലധികം വിഷവായു പുറന്തള്ളുന്നുണ്ട്. അത് നിയന്ത്രിക്കാനാണ് നടപടിയുണ്ടാകേണ്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. വാഹനങ്ങള്‍ക്ക് പുറമെ ഊര്‍ജപ്ലാന്റുകള്‍, റിഫൈനറീസ്, വാഹനങ്ങള്‍ എന്നിവ പുറത്തേക്കുവിടുന്ന നൈട്രജന്‍ ഓക്‌ഡൈും മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഹ്രസ്വകാല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത്തരത്തില്‍ ഡല്‍ഹി നേരിടുന്ന പരിസ്ഥിതിപ്രശ്‌നങ്ങളെ ഗൗരവമായി അഡ്രസ് ചെയ്യുന്ന ഒരു റിപ്പോര്‍ട്ട്, പരിഗണിച്ച് സമയബന്ധിതമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഇത്ര ഗുരുതരമാകില്ലായിരുന്നു.
ലഭിച്ച സമയം ഫലപ്രദമായി ഉപയോഗിക്കാതെ, നിലനില്‍പ്പിന് ഭീഷണിയുണ്ടെന്നറിപ്പോള്‍ നെട്ടോട്ടമോടിയിട്ട് എന്തുകാര്യം?
ഇത് ശൈത്യകാലത്തെ ഡല്‍ഹിയുടെ അവസ്ഥ. ഡല്‍ഹിയിലെ മാത്രമല്ല, രാജ്യത്തെ മറ്റ് 94 നഗരങ്ങളും ഇതേ ഭീഷണി നേരിടുന്നെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ശൈത്യം പോയി വേനല്‍ വരും..
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് അവ നടപ്പിലാക്കാന്‍ അധികാരികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു

Loading...

Leave a Reply

Your email address will not be published.

More News