Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 11:42 pm

Menu

Published on September 15, 2017 at 11:08 am

ലഹങ്കക്ക് നീളം കുറഞ്ഞുതിന് ഡിസൈനർ യുവതിക്ക് നൽകേണ്ട പിഴ 1,14,000 രൂപ

delhi-girl-lehenka-case

വിവാഹദിനത്തില്‍ ഏതൊരാള്‍ക്കും ഏറ്റവുമധികം ആത്മസംതൃപ്തി നല്‍കുന്നത് അവര്‍ ധരിക്കുന്ന വിവാഹ വസ്ത്രത്തിലൂടെയായിരിക്കും. വരനെക്കാളും വധുവിനായിരിക്കുമല്ലോ വിവാഹ വസ്ത്രത്തിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ ഉണ്ടാവുക. അങ്ങനെ ഒരുങ്ങിയുടുക്കേണ്ട വസ്ത്രം നമ്മള്‍ വിചാരിച്ച പോലെ തയ്ച്ചു കിട്ടിയില്ലെങ്കില്‍ എന്താവും അവസ്ഥ.. അത് കാരണം വിവാഹ ദിവസം മൊത്തം നാണം കെടുകയും കൂടെ ചെയ്താലോ..

അത്തരം ഒരു അനുഭവമുണ്ടായ ഒരു സ്ത്രീയുടെ മാനഹാനിക്ക് ആരോട് പരാതി പറയാന്‍ എന്ന് ചിന്തിക്കാന്‍ വരട്ടെ, ഇവിടെ ഈ സ്ത്രീ തനിക്കുണ്ടായ മാനഹാനിക്കും യഥാവിധം തയ്ച്ചു കിട്ടാത്തതിനും കോടതിയെ സമീപിക്കുകയും നീണ്ട കാത്തിരിപ്പിനൊടുവില്‍ അനുകൂലമായ വിധി വരികയും ചെയ്തിരിക്കുന്നു.

സംഭവം നടന്നത് ഡല്‍ഹിയിലാണ്. അതും 8 വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്നായിരുന്നു ഈ യുവതിയുടെ വിവാഹം നടന്നത്. ഏറെ ആഗ്രഹിച്ചു വിവിവാഹ ദിനത്തില്‍ ഇടാന്‍ കാത്തിരുന്ന വിവാഹ വസ്ത്രമായ ലെഹങ്ക തയ്പ്പിച്ചു കയ്യില്‍ കിട്ടിയപ്പോള്‍ വിചാരിച്ച നീളം ഇല്ല.വിവാഹത്തിന് രണ്ടു ദിവസം മുമ്പായിരുന്നു തയ്പ്പിച്ചു കിട്ടിയത്.

തിരിച്ചു ഡിസൈനറെ സമീപിക്കുകയും വസ്ത്രത്തിലെ അബദ്ധം ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ വസ്ത്രം ശരിയാക്കിത്തരം എന്ന ഉറപ്പ് ഡിസൈനര്‍ സ്റ്റുഡിയോ അവര്‍ക്ക് നല്‍കി. എന്നാല്‍ വീണ്ടും തയ്പ്പിച്ചു കിട്ടിയ വസ്ത്രം വിചാരിച്ച പോലെയായില്ല. നീളക്കുറവ് പോരായ്മ തന്നെയായി അപ്പോഴും മുഴച്ചു നിന്നു.

കല്യാണപ്പന്തലില്‍ ഈ വസ്ത്രവും ധരിച്ചെത്തിയ അവളെ എല്ലാവരും കളിയാക്കാന്‍ തുടങ്ങി. കളിയാക്കലും പരിഹാസവുമായി അവള്‍ അന്ന് മുഴുവന്‍ നാണം കെട്ടു. വസ്ത്രം തയ്ച്ചതില്‍ ഉണ്ടായ ഈ അപാകത കാരണം വന്ന മാനഹാനിക്ക് അങ്ങനെ അവള്‍ ഡിസൈനര്‍ സ്റ്റുഡിയോക്കെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി. ലെഹങ്കയുടെ വിലയായ 64,000 രൂപ നഷ്ടപരിഹാരമായി തിരിച്ചു നല്‍കാന്‍ കോടതി അങ്ങനെ വിധിക്കുകയും ചെയ്തു. 8 വര്‍ഷം മുമ്പത്തെ വില തന്നെയാണ് കോടതി നിശ്ചയിച്ചത്. ഒപ്പം മാനഹാനിക്ക് 50000 രൂപ അധികം നല്‍കാനും വിധിയായി.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News