Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:08 pm

Menu

Published on April 25, 2013 at 4:46 am

നിക്ഷേപകരുടെ ആത്മവിശ്വാസം ചോരുന്നു

depositors-confidence

സര്‍ക്കാര്‍ നയങ്ങളുടെ പിന്തുണയില്‍ പുതിയ ഉയരങ്ങള്‍ തേടിയ ഓഹരി വിലസൂചികകള്‍ നിക്ഷേപകര്‍ക്ക് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം ചോരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അടിതെറ്റുന്ന വിപണി വരുംദിവസങ്ങളില്‍ കൂടുതല്‍ തിരുത്തലിലേക്ക് നീങ്ങുമെന്ന സൂചനയാണ് നല്‍കുന്നത്. ഇടക്കിടെ പിന്തുണയുമായി എത്തിയിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളും പോയവാരം അവസാനത്തോടെ വില്‍പനക്കാരായത് നിക്ഷേപകരുടെ നിരാശ വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അടുത്തയാഴ്ച അവസാനത്തോടെ പുറത്തുവന്നുതുടങ്ങുന്ന കമ്പനികളുടെ വാര്‍ഷിക ഫലങ്ങളും വ്യവസായിക ഉല്‍പാദന വളര്‍ച്ച സംബന്ധിച്ച കണക്കുകളും വരുംദിവസങ്ങളില്‍ ഓഹരിവിപണിക്ക് നിര്‍ണായകമാണ്. ചില കമ്പനികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പൊതുവെ ഇക്കുറി കോര്‍പറേറ്റ് ഫലങ്ങള്‍ നിരാശപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
പോയവാരം അവധിവിപണിയില്‍ സാമാന്യം നല്ലതോതില്‍ ഇടപാടുകള്‍ നടന്നെങ്കിലും സ്പോട്ട് വിപണിയില്‍ ഇടപാടുകളുടെ തോത് വളരെ കുറവായിരുന്നു. തദ്ദേശ, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കു പുറമെ ചെറുകിട നിക്ഷേപകര്‍ക്കും വിപണിയിലുള്ള താല്‍പര്യം നഷ്ടമാകുന്നതിന്‍െറ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇനിയുള്ള പ്രതീക്ഷ വാര്‍ഷിക ഫലങ്ങളും വ്യവസായിക ഉല്‍പാദന വളര്‍ച്ച സംബന്ധിച്ച കണക്കുകളുമാണ്. എന്നാല്‍, ഇവയും വിപണിയെ നിരാശപ്പെടുത്താനാണ് സാധ്യതയെന്ന വിലയിരുത്തല്‍ വരുംദിവസങ്ങളില്‍ ഓഹരിവിലകള്‍ കൂടുതല്‍ താഴേക്ക് കൊണ്ടുപോകുമെന്ന് വേണം കരുതാന്‍.

Loading...

Leave a Reply

Your email address will not be published.

More News