Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 1:04 am

Menu

Published on October 30, 2015 at 1:47 pm

ഭക്ഷണശേഷം ഇത്തരം കാര്യങ്ങളോട് നോ പറഞ്ഞില്ലെങ്കിൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

do-not-do-these-thing-after-food

ഭക്ഷണത്തിന്റെ കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ശ്രദ്ധയുണ്ട്. എന്നാല്‍ ഭക്ഷണശേഷമുള്ള പല കാര്യങ്ങളും ആരും ശ്രദ്ധിക്കാറില്ല. ഭക്ഷണശേഷം വേണ്ടെന്ന് വെക്കേണ്ട ചില കാര്യങ്ങളുണ്ട്, ഇല്ലെങ്കിൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.ഇത്തരം ചില കാര്യങ്ങളിതാ…

കഠിനമായ അധ്വാനം
ആഹാരശേഷം ഹൃദയത്തില്‍ രക്തം കുറവായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയത്ത് കഠിനമായ ശാരീരികാധ്വാനം ചെയ്താല്‍ രക്തം മറ്റ് ഭാഗങ്ങളിലേക്ക് കൂടി പമ്പ് ചെയ്യപ്പെടും. ഇതും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

മലര്‍ന്നു കിടക്കരുത്
ആഹാരം കഴിഞ്ഞയുടന്‍ മലര്‍ന്നുകിടക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഭക്ഷണം കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വലതുവശം ചരിഞ്ഞ് കിടക്കുന്നത് ദോഷം കുറയ്ക്കുവാന്‍ നല്ലതാണ്.

കാപ്പി കുടിക്കരുത്
ഭക്ഷണം കഴിച്ചശേഷം കാപ്പി കുടിക്കുന്നത് പുളിച്ച് തികട്ടലിനെ പ്രോത്സാഹിപ്പിക്കും. കാപ്പിയിലെ കഫീന്‍ അമ്ലത്തിന്റെ ഉല്പാദനം കൂട്ടുന്നതാണ് പുളിച്ചുതികട്ടലിന് കാരണം.

മദ്യം വേണ്ട
ഭക്ഷണശേഷം മദ്യപിച്ചാല്‍ ഛര്‍ദ്ദിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഭക്ഷണ അവശിഷ്ടങ്ങള്‍ തിരികെ അന്നനാളത്തിലേക്ക് പ്രവേശിക്കാന്‍ കാരണമായേക്കാം. വളരെ അപകടകരമായ അവസ്ഥയാണിത്.

പുകവലി
ആഹാരശേഷം പുകവലിച്ചാല്‍ സിഗരറ്റിലെ വിഷാംശത്തെ ശരീരം എളുപ്പം വലിച്ചെടുക്കും. കൂടാതെ സിഗരറ്റിലെ നിക്കോട്ടിന്‍ രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും. ആഹാരശേഷം ദഹനപ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും ഹൃദയം കൂടുതല്‍ രക്തം അയക്കും. അതുകൊണ്ടുതന്നെ ഹൃദയത്തിലുള്ള രക്തത്തിന്റെ അളവ് കുറയും. നിക്കോട്ടിന്‍ കാരണം രക്തധമനി ചുരുങ്ങുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കും.

മരുന്നുകള്‍ ഉടന്‍ വേണ്ട
ഭക്ഷണശേഷം കഴിക്കേണ്ട മരുന്നുകള്‍ 15-30 മിനിറ്റിന് ശേഷം കഴിക്കുന്നതാണ് നല്ലത്. മരുന്നിന്റെ ശരിയായ ആഗിരണം നടക്കാന്‍ വേണ്ടിയാണിത്.

സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കുക
ഭക്ഷണശേഷം ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇതിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ ദഹനക്കേടിന് വഴി തെളിയിക്കും.

കുളിക്കരുത്
ഭക്ഷണശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ദഹനം, ഉപാപചയം, ആഗിരണം എന്നീ പ്രക്രിയകള്‍ക്കും തടസ്സമാണ്. ശരീര താപനിലയില്‍ തണുത്തവെള്ളമുണ്ടാക്കുന്ന വൈരുദ്ധ്യമാണ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ കാരണം.

ലൈംഗിക ബന്ധം
ശരീരത്തിലെ രക്തപ്രവാഹം ഭക്ഷണശേഷം ദഹനപ്രക്രിയയ്ക്ക് ഉപയോഗിക്കപ്പെടുന്നതിനാല്‍ ലൈംഗിക അവയവങ്ങളില്‍ വേണ്ടത്ര എത്തില്ല. ഇത് ഉത്തേജനത്തെയും അതുവഴി ലൈംഗിക ബന്ധത്തേയും ബാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News