Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:07 am

Menu

Published on October 1, 2013 at 12:18 pm

300 രൂപയ്ക്ക് 10ജിബി ഡാറ്റയുമായി ഡോകോമോ

docomo-10-gb-30-days-on-300rs

മുംബൈ: മൊബൈല്‍ ബ്രോഡ്ബാന്‍ഡില്‍ 300 രൂപയ്ക്ക് 10 ജിബി ഡാറ്റയുമായി ടാറ്റാ ഡോകോമോ വരുന്നു. ഫോട്ടോണ്‍ മാക്‌സ് എന്ന ഈ സേവനം എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ടാറ്റാ ഡോകോമോ മൊബിലിറ്റി വിഭാഗം മേധാവി ആദിത്യ ഗുപ്ത അറിയിച്ചു. ടാറ്റ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫോട്ടോണ്‍ മാക്‌സ് എന്ന ഡോംഗിള്‍ അവതരിപ്പിച്ചത്. 1699 രൂപ വിലയുള്ള ഈ ഡോംഗിളിന് 6.2എംബി വരെ ഇന്റര്‍നെറ്റ് സ്പീഡ് നല്‍കാനാകും. പുതിയ ഉപഭോക്താക്കള്‍ക്കാണ് 300 രൂപയ്ക്ക് 10ജിബിയെന്ന പ്ലാന്‍ ലഭ്യമാവുക.

സിഡിഎംഎ നെറ്റ്‌വര്‍ക്കിലാണ് ടാറ്റ ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഫോട്ടോണ്‍ മാക്‌സിന്റെ ഭാഗമായി വൈഫൈ സംവിധാനം കൂടി ഉടന്‍ ഏര്‍പ്പെടുത്തും. ജിഎസ്എം സാങ്കേതിക വിദ്യയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വരിക്കാര്‍ മാത്രമേ സിഡിഎംഎയില്‍ ഉള്ളൂ. പുതിയ പ്ലാനുകളിലൂടെ വരിക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനി

Loading...

Leave a Reply

Your email address will not be published.

More News