Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൻറെ ജീവിതത്തിലെ ഓരോ സമയവും, തൻറെ ശമ്പളവും ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട രോഗികൾക്ക് വേണ്ടി ചിലവഴിച്ച ഡോ.ഷാനവാസ് പി.സി അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു.മരുന്ന് മാഫിയയ്ക്കും അഴിമതിക്കാരായ അധികാര വർഗ്ഗത്തിനുമെതിരെ നിരന്തരം സോഷ്യൽ മീഡിയയിലൂടെ പോരാടിയ വ്യക്തിയായിരുന്നു ഡോക്ടർ ഷാനവാസ്. കോഴിക്കോട്ടു നിന്നും സുഹൃത്തിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക് കാറിൽ യാത്ര ചെയ്യവേ രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചാണ് ഷാനവാസ് മരിച്ചത്.കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉടൻ തന്നെ എടവണ്ണയിലെ രാജഗിരി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
–
February 13 at 9:53am
“3 വര്‍ഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയില്‍ വേക്കന്‍സി ഉണ്ടായിരിക്കേ അന്യജില്ലയിലേക്ക് സ്ഥലം മാറ്റി.തികച്ചും അനധികൃതം,നിയമ വിരുദ്ധം……പുതിയ സ്ഥലമായ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയില്‍ 3 മാസം തികയുന്നതിനു മുമ്പ്തന്നെ അവിടുന്ന് ശിരുവാണി കാടുകളിലേക്കും,കുന്നുകളിലേക്കും സ്ഥലം മാറ്റി.തികച്ചും നിയമവിരുദ്ധം,,പച്ചയായ മനുഷ്യാവകാശ ലംഘനം…………എതിരാളികള്‍ വമ്പന്‍ സ്രാവുകളാണ്..പക്ഷേ അവര്‍ക്കൊന്നും സത്യത്തിനും നീതിക്കും മീതെ അധികകാലം പറക്കാനാവില്ല………ഹൈകോടതിയില്‍ സത്യത്തിനും നീതിക്കും വേണ്ടിയിട്ടുള്ള നിയമ പോരാട്ടം നടക്കട്ടെ.എന്തായാലും സത്യമേ വിജയിക്കൂ.സത്യമേ വിജയിക്കാവൂ,കാരണം സത്യം ഈശ്വരനാണ്……എന്റെ സ്ഥലം മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൃത്തികെട്ട കരങ്ങള്‍ക്ക് സത്യത്തില്‍ ഭയമാണ്.കാരണം അവരെ പൂട്ടുന്ന രഹസ്യങ്ങള്‍ ആദിത്യന്റെ പക്കലുള്ളതു കൊണ്ടു തന്നെ.സമയമാകുമ്പോള്‍ ആദിത്യന്‍ അതു പൊതു ജനമദ്ധ്യേ തുറന്നു കാണിക്കും……………….പിന്നെ ഇവര്‍ക്കറിയില്ലല്ലോ ആദിത്യനു കാടും,മേടും,മലയുമാണ് കൂടുതല്‍ ഇഷ്ടമെന്ന്.ശിരുവാണിയിലെ എന്റെ പ്രിയപ്പെട്ട ആദിവാസികളെ,പട്ടിണിപ്പാവങ്ങളെ,കാടും മലയും കയറി ആദിത്യന്‍ നിങ്ങള്‍ക്കാവശ്യമുള്ള അത്യാവശ്യ വസ്തുക്കളുമായി വരും.നിങ്ങള്‍ ഇനി മുതല്‍ പട്ടിണി കിടക്കേണ്ടി വരില്ല….ആദിത്യന്റെ അടുത്ത യാത്ര ശിരുവാണിയിലേക്ക്”…..!!!!
–

–
February 12 at 3:50pm · Nilambur ·
“ഹൈകോടതിയില്‍ ഞാന്‍ എല്ലാ സത്യവും തുറന്നു പറയും”….
February 12 at 2:37pm · Nilambur ·
“വ്യവസ്ഥിതികളും ഭരണകൂടവും സ്വാര്‍ത്ഥ തൽപരരും പൊതുനന്മയ്ക്ക് എതിരായി പ്രവർത്തിച്ചു തുടങ്ങുമ്പോ ഒരടി പുറകോട്ട് മാറുന്നത് തോൽവിയായി കരുതേണ്ട.
പോരാട്ട വീര്യം സംഭരിച്ച് എതിരിടാനുളള കൂടുതൽ കരുത്ത് നേടി 4 അടി മുന്നോട്ട് കുതിക്കാനുളള സമയത്തിനായി കാത്തിരിക്കുക .
അതിന്ന് ക്ഷമ അനിവാര്യമാണ്………..നിങ്ങളുടെയൊക്കെ നിസ്വാര്‍ത്ഥമായ സ്നേഹവും,നിര്‍ലോഭമായ പിന്തുണയും,ആയിരക്കണക്കിനു ആളുകളുടെ പ്രാര്‍ഥനയും ഉള്ളപ്പോള്‍ കുറേ നാറിയ,അഴിമതിയില്‍ മുങ്ങിക്കുളിച്ച,പൊതുജനങ്ങളുടെ നിതാന്ത ശാപം പേറുന്ന നാറിയ ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനു മുന്നില്‍ ഞാന്‍ കഷ്ടപ്പെട്ടു പരീക്ഷയെഴുതി നേടിയ സര്‍ക്കാര്‍ ജോലി ഒരിക്കലും രാജി വെക്കില്ല……ഹേ കള്ളനു കഞ്ഞി വെക്കുന്നവരെ,നിങ്ങള്‍ എന്തു കരുതി ആദിത്യനെക്കുറിച്ച്???…….നിങ്ങള്‍ സൂക്ഷിച്ചോ,കാലിനടിയിലെ മണല്‍ തരികള്‍ ചോര്‍ന്നു പോകാതെ നോക്കുവാന്‍………….അപ്രിയ സത്യങ്ങളുമായി ആദിത്യന്‍ അതിശക്തമായി ആഞ്ഞടിക്കും.സൂക്ഷിചിരുന്നോ”……..!!!!
–

–
February 12 at 2:15pm · Nilambur ·
“ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കൊക്കെ ഗവേര്‍ന്മെന്റിന്റെ അനുമതിയില്ലാതെ വിദേശ യാത്രകള്‍ നടത്താമായിരിക്കും,ല്ല്യോ?…….അനധികൃത മരുന്നു കച്ചവടം,എന്റെ കണ്മുന്നില്‍ നടന്ന രാഷ്ട്രീയ കൈക്കൂലി,അഴിമതികള്‍…………..പൊതു ജനമധ്യേ ഞാനിതു തുറന്നു കാണിക്കുവാനുള്ള സമയമായിരിക്കുന്നു…..ആദിത്യന്‍ അനീതിക്കെതിരെ അതി ശക്തമായി തിരിച്ചടിക്കും എതിരാളി ഏതു വമ്പനായാലും…..കാരണം സത്യം എന്റെ പക്ഷത്താണ്.ദൈവവും………..അപ്രിയ സത്യങ്ങളുമായി ആദിത്യന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നു…………കാത്തിരിക്കൂ പ്രിയപ്പെട്ട സുഹൃത്തുക്കളേ”……….!
–
February 12 at 1:09pm · Nilambur ·
“ഹേ അധികാരികളെ,നിങ്ങളുടെ നിരന്തരമായ മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും”……………………………………….!!!!
–
February 12 at 12:18pm · Nilambur
“കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയേ സംഭവിക്കുകയുള്ളൂ എന്നെനിക്കറിയാം.പാലക്കാട് കാഞ്ഞിരപ്പുഴ പി എച്ച് സി യില്‍ നിന്നും എന്നെ കുറേ ഉള്‍ക്കാട്ടിലുള്ള ശിരുവാണിയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നു………………….സര്‍ക്കാര്‍ ജോലി ഇന്നത്തോട് കൂടി രാജി വെക്കുന്നു.ഇനി അവര്‍ക്കെന്നെ സ്ഥലംമാറ്റം എന്ന …….കാണിച്ചു ബുധിമുട്ടിക്കാനാവിലല്ലോ…….എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി……………….എന്ന് നിങ്ങളുടെ സ്വന്തം ഡോക്ടര്‍”………………………….!!!!
–

–

–
February 8 at 12:10am ·
“എന്റെ അനധികൃത സ്ഥലംമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തതും,വെളുത്തതുമായ കരങ്ങളെ വ്യക്തമായും എനിക്കറിയാം.നിങ്ങള്‍ സ്വയം ഒരു വിചിന്തനം നടത്തുന്നത് വളരെ നന്നായിരിക്കും.കാരണം നിങ്ങള്‍ നിയമവിരുദ്ധമായി ചെയ്യുന്ന എല്ലാ കാര്യങ്ങളും ആദിത്യനു അറിയാം.വിത്ത് സോളിഡ് എവിഡന്‍സുമായി പൊതുജന മദ്ധ്യത്തില്‍ നിങ്ങളുടെ യഥാര്‍ത്ഥ മുഖം ഞാന്‍ തുറന്നു കാണിക്കും.ഒരു പാടു വിഷ്വല്‍ മീഡിയ എന്നോടു അഭിമുഖം ചോദിച്ചിട്ടു കുറേക്കാലം ആയി……………..പക്ഷേ ആദിത്യനു ഇനിയും ഒരു പാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.എന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ വീണ്ടും നിര്‍ബാധം തുടരും.ഇനി ആദിത്യനെതിരെ നാറിയ കളിയുമായി വന്നാല്‍ ഒറ്റയാന്‍ അവനറിയാവുന്ന പണി തിരിച്ചു തരും.ഇതൊരു താക്കീതല്ല.എന്റെ നെഞ്ചില്‍ കൈ വച്ചു ഞാന്‍ ചെയ്യുന്ന സത്യമാണ്”……..ഇവിടെ സ്നേഹ വിപ്ലവം മാത്രമേയുള്ളൂ”……!!!!
–
ഷാനവാസ് ഏറ്റവും അവസാനം പോസ്റ്റ് ചെയ്ത ഫോട്ടോ
“The inspiration you seek is already with in you.Be silent and listen”……………………….!!!!
–

–

–

–
ഡോ.ഷാനവാസ് പറയാനുള്ള നിരവധി കാര്യങ്ങൾ ബാക്കി വെച്ചാണ് യാത്രയായത്.അദ്ദേഹം പറയാനിരുന്നത് എന്ത് തന്നെയായാലും അവയെല്ലാം പുറത്ത് കൊണ്ടുവരേണ്ടത് നമ്മൾ ഒരോരുത്തരുടേയും ഉത്തരവാദിത്വമാണ്.
Leave a Reply