Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെല്‍ബണ്‍: അതികഠിമായ ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവിയിൽ നിന്നും പുറത്തെടുത്തത് 26 പാറ്റകൾ. പത്തൊമ്പതുകാരനായ ലി എന്നു പേരുള്ള യുവാവിനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. കടുത്ത ചെവിവേദനയും ചൊറിച്ചിലും സഹിക്കവയ്യാതെയാണ് ഡോങ്ക്യുആനിലെ ചാങ് ആന്‍ ക്‌സിയോബിയന്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. ഒടുവിൽ ഡോക്ടർ പരിശോധിച്ചതോടെയാണ് കൂട്ടംകൂട്ടമായി ഒാടിനടക്കുന്ന പാറ്റകളെ കണ്ടത്. ലീയുടെ ചെവിയ്ക്കുളളില്‍ എത്തിയ ഒരു പെണ്‍ പാറ്റ മുട്ടയിട്ടാണ് ഇവയുടെ എണ്ണം പെരുകയത്.ചെവിയെയും ചെവിയ്ക്കുള്ളിലെ പാലത്തെയും മറച്ചുവച്ച് ഒരു വസ്തു കിടക്കുന്നതായാണ് ആദ്യം തോന്നിയത്. പിന്നെയാണ് 0.3 ഇഞ്ച് നീളത്തിൽ പാറ്റകളാണ് കിടക്കുന്നതെന്ന് മനസിലായത്. ലീയുടെ കേള്‍വിശക്തിയെ തന്നെ ബാധിക്കുന്ന തരത്തില്‍ കര്‍ണപടത്തിനുള്ളിലായിട്ടായിരുന്നു ഇവയെ കണ്ടെത്തിയത്.ലീ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമായിരുന്നുവെന്നു ഡോക്ടര്‍ പറയുന്നത്.
–
–
Leave a Reply