Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :പതിനേഴുകാരൻറെ വായിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 232 പല്ലുകൾ പുറത്തെടുത്തു. ആഷിക് ഗവായ് എന്ന കൗമാരക്കാരൻറെ വായിൽ നിന്ന് എഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പല്ലുകൾ പുറത്തെടുത്തത്. താടിയെല്ലിലെ നീര് ചികിത്സിക്കാനായിരുന്നു ആഷിക് ആശുപത്രിയിലെത്തിയത്.പരിശോധനയിൽ കോപ്ലക്‌സ് ഒഡൊന്റോമ എന്ന പ്രത്യേക രോഗാവസ്ഥയാണ് ആഷിക്കിനെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയ വളരെ പ്രയാസമേറിയതായിരുന്നെന്ന് ദന്തരോഗ വിഭാഗം മേധാവി സുനന്ദ ധിവാര്‍ പല്‍വാങ്കര്‍ പറഞ്ഞു. സാധാരണയായി ഒരാളുടെ വായിൽ നിന്ന് 37 പല്ലുകൾ വരെയാണ് എടുത്തിട്ടുള്ളത്.ഇതാദ്യമായാണ് ഒരാളുടെ വായിൽ നിന്ന് ഇത്രയധികം പല്ലുകൾ എടുക്കുന്നത്.
–
Leave a Reply