Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:14 am

Menu

Published on February 23, 2015 at 5:14 pm

നിങ്ങൾ സ്ഥിരമായി എ സിയിലിരിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക!

does-air-conditioning-make-you-fat

വർഷങ്ങൾക്ക് മുമ്പ് വൻ വ്യാപാര സ്ഥാപനങ്ങളിൽ മാത്രമായിരുന്നു എയര്‍ കണ്ടീഷണറുകള്‍(AC)ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സാധാരണക്കാരായ ആളുകളുടെ വീട്ടിൽ പോലും എ സി സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇന്ന് വാഹനങ്ങളിൽ പോലും എ സിയാണ്. എന്തായാലും തണുപ്പും സ്വസ്ഥതയും നൽകുന്നതോടൊപ്പം നല്ല പ്രസന്നത സൂക്ഷിക്കാനും നന്നായി ജോലി ചെയ്യാനുമെല്ലാം എ സി സഹായകമാകുന്നു. എന്നാൽ ഇതിനെല്ലാം പുറമേ എ സിക്ക് ദൂഷ്യവശങ്ങളുമുണ്ട്. അവയെക്കുറിച്ച് പലർക്കും ഒരു ധാരണയുമില്ല.

does air conditioning make you fat1

സ്ഥിരമായി എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നവരിൽ പൊണ്ണത്തടിയും അതോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വ്യായാമോ ശാരീരികാധ്വാനമോ തീരെ ഇല്ലാത്തവരിൽ. ചെറുപ്പക്കാരിലും കുട്ടികളിലും ഗര്‍ഭിണികളിലും പ്രായമായവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ വർദ്ധിക്കാൻ ഇടയാക്കും.

does air conditioning make you fat2

ജലദോഷം, തൊണ്ടവേദന, ടോണ്‍സിലൈറ്റിസ്, സന്ധിവാതരോഗങ്ങള്‍, ആസ്ത്മ, സൈനുസൈറ്റിസ് എന്നിവ നേരത്തേ ഉള്ളവർ എ സിയിൽ കൂടുതൽ നേരം ചെലവഴിക്കുന്നത് രോഗാവസ്ഥ കൂടുതലാക്കിയേക്കും. കൂടാതെ മുടി കൊഴിച്ചിൽ,ചർമ്മ രോഗങ്ങൾ എന്നിവ വരാനും സാധ്യതയുണ്ട്. എ സിയിൽ അധിക നേരം ചെലവഴിക്കുന്നത് ചിലരിൽ മനം പുരട്ടൽ,തളർച്ച എന്നിവയ്ക്ക് കാരണമാകാറുണ്ട്. സ്ഥിരമായി എ സിയിൽ കഴിയുന്നവർക്ക് പിന്നീട് ചൂടുള്ള കാലാവസ്ഥ സഹിക്കാൻ ബുദ്ധിമുട്ടായിരിക്കും.

does air conditioning make you fat4

ഓഫീസിലായാലും വീട്ടിലായാലും എ സിയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. എന്നാൽ തീരെ താഴ്ന്ന താപനില സൂക്ഷിക്കാതിരിക്കുക. ഏകദേശം ഇരുപത് മുതല്‍ ഇരുപത്തഞ്ച് ഡിഗ്രി വരെ സൂക്ഷിക്കുക. ഇവയ്ക്ക് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് തന്നെ അറ്റകുറ്റപ്പണികള്‍ നടത്തണം. അറുപതു മുതല്‍ എഴുപതു വരെ ഈർപ്പം എപ്പോഴും നിലനിർത്തണം.

Loading...

Leave a Reply

Your email address will not be published.

More News