Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: തൈറോയിഡ് ക്യാൻസർ മണത്തറിയാനുള്ള കഴിവ് നായയ്ക്കുണ്ടെന്ന കണ്ടെത്തലുമായി ഗവേഷകർ. ഫ്രാങ്കി എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിനാണ് ഇത്തരത്തിലൊരു അപൂർവ്വ കഴിവുള്ളതായി അര്‍ക്കന്‍സാസ് സര്‍വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഫ്രാങ്കിയുടെ ഈ ഘ്രാണ ശക്തിയുടെ രഹസ്യം കണ്ടെത്തി ഒരു ഇലക്ട്രോണിക് നോസ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഫ്രാങ്കിയെ ഉപയോഗിച്ച് മൂത്ര സാമ്പിളുകളാണ് പരിശോധിക്കുന്നത്. 34 പേരില്‍ ഫ്രാങ്കിയെ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോൾ 30 പേരിലും 88 ശതമാനവും ഫലം കൃത്യമായിരുന്നു. സാമ്പിള്‍ മണക്കുന്ന ഫ്രാങ്കിയെ ട്യൂമറിന്റെ സാന്നിധ്യം അറിയിക്കാന്‍ പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. ട്യൂമര്‍ സാന്നിധ്യം മണത്തറിഞ്ഞാലുടന്‍ അവൻ നിലത്ത് കിടക്കും, പ്രശ്‌നമൊന്നുമില്ലെങ്കില്‍ മൈന്‍ഡ് ചെയ്യില്ല! നായകള്‍ക്ക് ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനുളള കഴിവുണ്ടെന്ന വാർത്തകൾ നേരത്തേ വന്നിരുന്നു. ഏതു രാസപദാര്‍ഥത്തിന്റെ ഗന്ധമാണ് ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ നായകളെ സഹായിക്കുന്നതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.
Leave a Reply