Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: പട്ടി ചർദ്ദിച്ചപ്പോൾ തിരിച്ചു കിട്ടിയത് ആറു വര്‍ഷം മുമ്പ് കാണാതായ വിവാഹ മോതിരം. ലോയിസ് മാറ്റികോവ്സ്കി എന്ന അമേരിക്കന്‍ വീട്ടമ്മയായ ലോയിസിനാണ് കാണാതായ പോയ വിവാഹ മോതിരം തിരിച്ചു കിട്ടിയത്. 20 വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന മോതിരം ഒരു നാള്‍ കാണാതെ പോവുകയായിരുന്നു. ഏറെ തിരഞ്ഞിട്ടും കിട്ടാതായതോടെ അത് നഷ്ടപ്പെട്ടു എന്ന് തന്നെ കരുതിയിരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെയാണ് ഇപ്പോൾ ആറു വർഷങ്ങൾക്ക് ശേഷം നഷ്ടമായ മോതിരം തിരികെ കിട്ടിയത്. മറ്റ് ആരുടെയും അടുത്തല്ല, തൻറെ വളര്‍ത്തു പട്ടി ടക്കറിന്റെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു അത്. ആറു വര്‍ഷമായി വയറ്റില്‍ കിടക്കുകയായിരുന്നു മോതിരം. ലോലിപോപ്പിന്റെ സ്റ്റിക്ക് വിഴുങ്ങിയതിനെ തുടർന്ന് ടക്കർ ചർദ്ദിച്ചപ്പോളാണ് മോതിരം പുറത്തു വന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മക്കള്‍ ലോലി പോപ്പ് തിന്നുന്നത് കണ്ട ടക്കർ കുറച്ചു നേരം കരഞ്ഞ ശേഷം അവയിൽ നിന്നും ഒരു ലോലി പോപ്പ് അടിച്ചു മാറ്റി കൊണ്ടുപോയി. സ്റ്റിക്ക് പോലും കളയാതെ അത് ടക്കർ അകത്താക്കി. അതിനു ശേഷം പട്ടി ആകെ അസ്വസ്ഥതയായിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ വയറ്റിലുള്ളതെല്ലാം ചര്‍ദ്ദിച്ചു പോവാനുള്ള ഒരു മരുന്ന് നല്‍കി. അതു കൊടുത്ത ശേഷം ടക്കർ ഉള്ളിലുള്ളതെല്ലാം ചര്‍ദ്ദിച്ചു. അത് വൃത്തിയാക്കുമ്പോളാണ് അതിൽ നിന്നും എന്തോ തിളങ്ങുന്നതായി കണ്ടത്. കിട്ടിയതാകട്ടെ തന്റെ വിവാഹ മോതിരവും. വയറ്റിൽ തങ്ങി കിടന്നിരുന്ന മോതിരം ലോലിപോപ്പ് സ്റ്റിച്ക് അകത്തു ചെന്നപ്പോൾ ഇളകിക്കാണും അതാകും എത്ര നാളും പുറത്തു വരാതിരുന്ന മോതിരം ഇപ്പോൾ പുറത്തെത്തിയത് എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്തിരുന്നാലും ലോയിസ് ഏറെ സന്തോഷവതിയാണ്.
Leave a Reply