Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗദിയില്‍ ഒരു അമ്മ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് രക്ഷകനായത് ഒരു നായ.. മാലിന്യ കൂമ്പാരത്തില്‍ നിന്ന് സ്വന്തം കുഞ്ഞിനെ കടിച്ച് എടുക്കുന്നപോലെ നവജാത ശിശുവിനെ കടിച്ച് എടുത്ത രക്ഷപെടുത്തുകയാണ് ഈ നായ ചെയ്തത്.
–
–
സൗദിയിലെ സോഷ്യല്‍ മീഡിയകളില്‍ ചിത്രം വൈറലായി കഴിഞ്ഞു. അതേസമയം നായ കുട്ടിയെ രക്ഷിച്ചത് സൗദിയില്‍ നിന്ന് തന്നെയാണോ എന്നതിലും വ്യക്തതയില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ഏതിലോ നടന്ന സംഭവം എന്ന് മാത്രമാണ് അറബ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് കുഞ്ഞിനെ നായയ്ക്ക് ലഭിയ്ക്കുന്നത്. ഈ കുഞ്ഞിനെയും കൊണ്ട് തൊട്ടടുത്ത വീടിന്റെ മുന്നിലേയ്ക്ക് ചെല്ലുകയായിരുന്നു നായ. വീട്ടുകാര്‍ ശ്രദ്ധിക്കുന്നത് വരെ അവിടെ തുടര്‍ന്നു.തുടർന്ന് വീട്ടുകാര്‍ പുറത്തിറങ്ങി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Leave a Reply