Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്‌ടണ്‍: മനുഷ്യൻറെ മനസ്സറിയാൻ നായ്ക്കൾക്ക് സാധിക്കുമെന്ന് പഠനം.യൂണിവേഴ്‌സിറ്റി ഓഫ് വെറ്റിനറി മെഡിസിന്‍ വിയന്നയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യന്റെ മുഖത്ത് നോക്കി ഒരു പരിധിവരെ മനസ് വായിക്കാന്‍ നായകൾക്ക് സാധിക്കുമെന്ന് ഇവരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വ്യത്യസ്ത ഭാവങ്ങളിലുള്ള മുഖത്തിന്റെ ചിത്രങ്ങൾ കാണിച്ച് നായ്ക്കൾക്ക് പരിശീലനം നൽകിയ ശേഷമായിരുന്നു പരീക്ഷണം. ചിത്രങ്ങളിലെ മുഖഭാവത്തിലെ മാറ്റത്തിലൂടെ തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നായ കൃത്യമായി അനുസരിച്ചുവെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.സന്തോഷവും ദേഷ്യവും വ്യക്‌തമാക്കുന്ന മനുഷ്യരുടെ മുഖത്തിന്റെ ചിത്രങ്ങളാണ് പ്രധാനമായും പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ചിത്രങ്ങളില്‍ മുഖത്തിന്റെ പകുതി മാത്രമേ നല്‍കിയിരുന്നുള്ളു. എന്നാല്‍ ഈ പകുതി മുഖത്തില്‍ നിന്നും ആ വ്യക്‌തിയുടെ ശരിയായ മാനസികനില നായ തിരിച്ചറിഞ്ഞു.മനുഷ്യ മുഖത്തിലെ ദേഷ്യവും സന്തോഷവും നായ ഏത് രീതിയിലാണ് മനസിലാക്കുന്നതെന്ന് ഇനിയും പറയാറായിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ സന്തോഷം പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണെന്നും ദേഷ്യം നെഗറ്റീവ് എനര്‍ജി നല്‍കുന്നതാണെന്നും നായകള്‍ വിലയിരുത്തുന്നതായും പഠനത്തില്‍ പറയുന്നു. സെൽ പ്രസ് ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply