Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബുര്‍ഖാ അവന്ജര്‍ പാക്കിസ്ഥാന്റെ സ്വന്തം സൂപ്പര്‍ ഹീറോ തന്നെയാണ് .പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പരസ്യമായി വാദിച്ച മലാലയെ അറിയാത്തവരായി ആരും ഇല്ല.ആയുസിന്റെ ബലം കൊണ്ടും മികച്ച ചികിത്സ ലഭിച്ചതു കൊണ്ടും മലാല ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. എന്നാല്‍ മലാലയ്ക്ക് ഒരു പിന്‍ഗാമി പാക്കിസ്ഥാനില്‍ ജനിച്ചിരിക്കുന്നു . അവളും ഒരു പെണ്ണാണ് പക്ഷെ മലാലയെ പോലെ സമാധനമല്ല അവളുടെ വഴി പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റുന്നവരെ അടിച്ചൊതുക്കുകയാണ് അവളുടെ ജോലി അവളുടെ പേരാണ് ബുര്‍ഖാ അവന്ജര്‍ അഥവാ പര്‍ദയണിഞ്ഞ പ്രതികാരി.
ഹല്‍വാ പൂര്‍ എന്ന സാങ്കല്‍പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ബുര്‍ഖാ അവന്ജർ . അവള്‍ ഒരു സ്‌കൂള്‍ ടീച്ചറാണ്. ചെറുപ്പത്തില്‍ തന്നെ തന്‍റെ മാതാപിതാക്കളെ നഷ്ടമാകുന്ന നായികയെ ഒരാള്‍ ഏറ്റെടുത്ത് വളര്‍ത്തുകയും വിദ്യാഭ്യാസം നല്‍കുകയും തന്‍റെ സ്വപ്‌നങ്ങള്‍ക്ക് തടസമായി വരുന്നവരെ നിഗ്രഹിക്കാന്‍ ആയോധകലകള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖയിട്ടാണ് ടീച്ചര്‍ ദുഷ്ടന്മാര്‍ക്കെതിരെ പോരാടുന്നത് .ഒരു വ്യക്തിയുടെ ജീവിതത്തില്‍ വിദ്യാഭ്യാസം എത്ര മാത്രം വിലപ്പെട്ടതാണ് എന്നും കാര്‍ട്ടൂണ്‍ എടുത്തു കാട്ടുന്നു .നിരവധി സീരിസുകളിലാണു കോമിക് കഥാപാത്രം എത്തുന്നത്. പാക്കിസ്ഥാന്‍ പോപ് താരം ഹാരൂണ്‍ ആണ് ഇങ്ങനെയൊരു സംരംഭത്തിന് പിന്നില്‍ .പാക്കിസ്ഥാനില്‍ നിന്നുള്ള ആദ്യ അനിമേഷന്‍ സൂപ്പര്‍ ഹീറോയാണിത്. പ്രത്യക്ഷത്തില്‍ അല്ലെങ്കിലും താലിബാനെ തന്നെയാണ് വില്ലന്മാരുടെ ഗണത്തില്‍ കാട്ടുന്നത്. എന്തുതന്നെയായാലും പാകിസ്താന്റെ വേറെയൊരു മുഖമാണ് ഇതിലൂടെ അണിയറക്കാര്‍ തുറന്നു കാട്ടുന്നത് .
Leave a Reply