Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:33 am

Menu

Published on October 26, 2016 at 7:52 pm

ഇത്തരം സ്പനങ്ങൾ കാണാറുണ്ടോ…?എങ്കിൽ കരുതിയിരുന്നോളൂ……….

dreams-and-what-they-supposedly-mean

സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല.അതിൽ പല സ്വപ്നങ്ങളും നമ്മുടെ ഓർമ്മകളിൽ തെളിഞ്ഞു നില്കക്കാറുണ്ട്.എന്നാൽ ചില സ്വപനങ്ങളാകട്ടെ എത്രയൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചാലും ഓര്‍മ്മയുണ്ടാവില്ല. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ വരാനിരിയ്ക്കുന്ന ചില അപകടങ്ങളാണ് നമുക്ക് മുന്നില്‍ തുറന്ന് കാണിയ്ക്കുന്നത്.പല സ്വപ്‌നങ്ങളും പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്നതാണ്. ഇനി പറയുന്ന രീതിയിലുള്ള സ്വപ്‌നങ്ങള്‍ കണ്ടാല്‍ അത് അല്‍പമൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണവ എന്ന് നോക്കാം….

ഉയരങ്ങളില്‍ നിന്നുള്ള വീഴ്ച

ഉയരങ്ങളില്‍ നിന്നുള്ള വീഴ്ചയാണ് മറ്റൊന്ന്. ജോലിയില്‍ തരം താഴ്ത്തപ്പെടും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

dream

പറക്കുന്ന സ്വപ്നം

നിങ്ങള്‍ പറക്കുന്നതായി സ്വപ്‌നം കണ്ടാല്‍ ജീവിതത്തിലെ പ്രധാന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ ഉഴലുന്നതായാണ് പറയപ്പെടുന്നത്.

dreams-and-what-they-supposedly-mean

മണ്ണ് സ്വപ്‌നം കണ്ടാല്‍

നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ അകപ്പെട്ടു പോയി എന്നതിന്റെ ലക്ഷണമാണ് മണ്ണ് സ്വപ്‌നം കാണുന്നതിലൂടെ സൂചിപ്പിക്കുന്നത്.

soil

മൂങ്ങയെ സ്വപ്‌നം കണ്ടാല്‍

മരണഭയമാണ് ഇതിന്റെ പിന്നിലുള്ള ശാസ്ത്രം. എന്തെങ്കിലും കാരണം കൊണ്ട് അനാവശ്യമായ മരണഭയം നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ മൂങ്ങയെ സ്വപ്‌നം കാണും.

bird

ഒഴിഞ്ഞ ബോക്‌സും നിരാശയും

ഒഴിഞ്ഞ ബോക്‌സ് ആണ് നിങ്ങളുടെ സ്വപ്‌നത്തില്‍ വരുന്നതെങ്കില്‍ അത് നിരാശ്ശയ്ക്ക് കാരണമാകും എന്നതാണ് സൂചിപ്പിക്കുന്നത്. നിരാശ ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരും.

box

സമ്മര്‍ദ്ദവും ഉറുമ്പുകളും

മാനസികമായി കൂടുതല്‍ സമ്മര്‍ദ്ദമനുഭവിയ്ക്കുമ്പോഴാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നത്. ഉറുമ്പിനെ സ്വപ്‌നം കണ്ടാല്‍ ജീവിതത്തില്‍ മാനസികസമ്മര്‍ദ്ദത്തിനടിമയാകും എന്നതാണ് സൂചിപ്പിയ്ക്കുന്നത്.

ant

റോഡ്

റോഡ് സ്വപ്‌നം കാണുന്നത് യാത്ര ചെയ്യാനുള്ള നിങ്ങളുടെ താല്‍പര്യവും ലക്ഷ്യങ്ങള്‍ നേടാനുള്ള നിങ്ങളുടെ ആഗ്രഹവുമാണ് സൂചിപ്പിയ്ക്കുന്നത്.

road

വെള്ളം

വെള്ളം സ്വപ്‌നം കാണുന്നത് ജീവിതത്തില്‍ നിങ്ങള്‍ റിസ്‌കുകള്‍ എടുക്കാന്‍ തയ്യാറാണന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

water

നഗ്നരായി

ആള്‍ക്കൂട്ടത്തിനിടെ നിങ്ങള്‍ നഗ്നരായി നില്‍ക്കുന്നതായുള്ള സ്വപ്‌നം മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ സ്വീകരിയ്ക്കാന്‍ തയ്യാറാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

nude

Loading...

Leave a Reply

Your email address will not be published.

More News