Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 6:11 pm

Menu

Published on May 16, 2018 at 3:55 pm

ഓൺലൈനിൽ മൂന്നിലൊരാൾ വാങ്ങുന്നത് വ്യാജ ഉൽപ്പന്നങ്ങൾ..!!

duplicate-product-sales-in-online

ഇന്ന് ഓൺലൈൻ വഴി ഉത്പന്നങ്ങൾ വാങ്ങുന്നവരാണ് ഭൂരിഭാഗവും, എന്നാൽ ഈയിടെആയി ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനംപേരും തങ്ങൾക്ക് ലഭിച്ചത് വ്യാജ ഉൽപ്പങ്ങളാണെന്ന കാര്യം സ്ഥിരീകരിച്ചു. 6,923 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

സ്‌നാപ്ഡീലില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിയ 12 ശതമാനം പേരും ആമസോൺ ഉപപോക്താക്കളായ 11 ശതമാനം പേരും ഫ്ലിപ്കാർട് ഉപപോക്താക്കളായ 6 ശതമാനം പരുമാണ് തങ്ങൾക്ക് ഓൺലൈനിൽ നിന്നും വ്യാജ ഉത്പന്നങ്ങളാണ് ലഭിച്ചതെന്ന് സ്ഥിരീകരിച്ചത്.

ഇ കോമേഴ്‌സ് സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ മൂന്നിൽ ഒരു ഉപപോക്താവിന്‌ ലഭിക്കുന്നത് വ്യാജ ഉൽപ്പന്നമാണെന്ന് വെലോസിറ്റി എംആര്‍ എന്ന മാർക്കറ്റിങ് റിസർച്ച് ഓർഗനൈസേഷൻ വെളിപ്പെടുത്തുന്നു.

ഏതായാലും സുഗന്ധദ്രവ്യങ്ങള്‍, ഷൂ, സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നീ ഉൽപ്പങ്ങളിലാണ് വ്യാജന്മാർ ഏറെയും ആയതിനാൽ ഈ സാധനങ്ങൾ വാങ്ങുമ്പോൾ ബാർകോഡും പാക്കിങുമെല്ലാം കൃത്യമായി ഉപപോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഒപ്പം ഇ കോമേഴ്‌സ് സൈറ്റുകൾ വെരിഫിയ് ചെയ്തതാണോ എന്നും നോക്കുന്നത് നല്ലതാണ്.

കഴിഞ്ഞവർഷം ഓണ്‍ലൈനിലൂടെ വാങ്ങിയ ഉത്പന്നങ്ങള്‍ ഉപപോക്താക്കൾ തിരിച്ചയതുമൂലം ഇകൊമേഴ്‌സ് സ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം 34 കോടി ഡോളറാണെന്ന് റെഡ്‌സ്റ്റാര്‍ വിലയിരുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News