Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:59 pm

Menu

Published on July 2, 2014 at 4:32 pm

മരണക്കിടക്കയിൽ വെച്ച് അയാൾ അവളെ വിവാഹം ചെയ്തു!

dying-cancer-patient-marries-girlfriend-hours-before-he-dies

മനില: മരണക്കിടക്കയിൽ വെച്ച് ഉറ്റവരെ സാക്ഷി നിര്‍ത്തി അയാള്‍ അവളെ വിവാഹം ചെയ്തു. ഫിലിപ്പീന്‍സിലെ ഒരു ആശുപത്രിയിലാണ് ഹൃദയഭേദകമായ ആ വിവാഹം നടന്നത്. 29 കാരനായ റൌദന്‍ ഗോ പാന്‍കോഗയും കാമുകി ലേയ്സലുമാണ് വിവാഹിതരായത്.റൌദൻറെ പിറന്നാൾ ദിനമായ ജൂലൈ 8 ന് വിവാഹം നടത്താൻ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ ആഹ്ലാദകരമായ ആ തീരുമാനത്തിന് അധികം ആയുസ്സിലായിരുന്നു. മെയ് മാസത്തില്‍ അയാള്‍ക്ക് ചെറിയൊരു ക്ഷീണം വന്നതിനെ തുടർന്ന് മെഡിക്കൽ പരിശോധന നടത്തി.അപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ വാർത്ത അറിഞ്ഞത്. അയാളുടെ കരളിനെ ക്യാൻസർ കാർന്നു തിന്നുകൊണ്ടിരിക്കുകയായിരുന്നു. രോഗം അതിന്റെ അവസാന ഘട്ടത്തിലാണ്.അയാളെ രക്ഷിക്കാനായി ഡോക്ടർമാർക്കും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന റൌദ് തൻറെ അന്ത്യാഭിലാഷങ്ങൾ വീട്ടുകാരെ അറിയിച്ചു.ഇതേ തുടർന്ന് റൌദിനെ പുറത്ത് കൊണ്ടു പോകാൻ സാധിക്കാത്തതിനാൽ വിവാഹം ആശുപത്രിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. അങ്ങനെ 12 മണിക്കൂറിനുള്ളിൽ രണ്ടുപേരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ചേർന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തി.ഈ മാസം 11 നായിരുന്നു ആ വിവാഹം നടന്നത്.വിവാഹ വസ്ത്രം ധരിച്ച് ഇവരുടെ രണ്ടു വയസ്സുകാരിയായ മകളുമൊത്ത് ലെയ്സൽ റൌദിൻറെ അടുത്തെത്തി.പിന്നീട് പ്രാർത്ഥനകൾക്ക് ശേഷം പരസ്പരം മോതിരങ്ങൾ കൈയ്യിലണിയിച്ച് അവർ വിവാഹിതരായി.കണ്ടു നിന്നവരെല്ലാം നിറ കണ്ണുകളോടെയാണ് ആ നിമിഷത്തിന് സാക്ഷികളായത്.എന്നാൽ അതിനു ശേഷം പത്തു മണിക്കൂറുകൾക്കുള്ളിൽ അയാൾ ഈ ലോകത്തോട്‌ വിട പറഞ്ഞു. വികാര നിര്‍ഭരമായ ആ മുഹൂര്‍ത്തങ്ങളുടെ വീഡിയോ അയാളുടെ സഹോദരന്‍ ഹാസറ്റ് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News