Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചുട്ടുപൊള്ളുന്ന ഭൂമിയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയുമായി ഇന്ന് ഭൗമ മണിക്കൂര്‍.ഇന്നു രാത്രി എട്ടര മുതല്‍ ഒന്‍പതരവരെ വിളക്കുകള്‍ അണച്ച് വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രിയപ്പെട്ട ഭൂമിക്കായി എര്‍ത്ത് അവര്‍ ആചരിക്കുന്നു.ഹരിതഗൃഹ വാതകങ്ങള്‍ ഭൂമിക്കും അന്തരീക്ഷത്തിനും ഏല്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.2007 ല്‍ ഓസ്ട്രേലിയയാണ് ഇതിനു തുടക്കം കുറിച്ചത്.ഈ വര്‍ഷം 150ലേറെ രാജ്യങ്ങളാണ് ഈ യജ്ഞ ത്തില്‍ പങ്കെടുക്കുന്നത്.എല്ലാ വര്‍ഷവും മാര്‍ച്ചിലെ അവസാന ശനിയാഴ്ചയാണ് ലോകം എര്‍ത്ത് അവര്‍ ആയി ആചരിക്കുന്നത്.
ഈ യജ്ഞo ഊര്‍ജ്ജ സംരക്ഷണത്തിനൊപ്പം ആഗോളതാപനത്തെ പ്രധിരോധിക്കാനുള്ള ശ്രമം കൂടിയാണ്.
Leave a Reply