Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ആകാശത്തു നിന്നും മഴയായി മണ്ണിര പെയ്തിറങ്ങിയത് കാഴ്ച്ചകാർക്ക് കൗതുകമുണർത്തി. നോര്‍വേയിലാണ് അത്തരമൊരു വിചിത്ര സംഭാവമുണ്ടായിരിക്കുന്നത്. നോർവേയിലെ ഒരു പ്രദേശത്ത് മഴയായി പെയ്തിറങ്ങിയത് മണ്ണിരകളായിരുന്നു . മഞ്ഞുമൂടിയ പര്‍വതത്തിലൂടെ സ്കീയിങ്ങ് നടത്തുകയായിരുന്ന ജന്തുശാസ്ത്ര അധ്യാപികനായ കാര്‍സ്റ്റെയിന്‍ ഏര്‍സ്റ്റാര്‍ഡ് ആണ് ഇത്തരമൊരു വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. പിന്നാലെ പലയിടത്തും സമാനസംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ട് വന്നു. ടൊര്‍ണാഡോ പോലുള്ള പ്രതിഭാസം ആഞ്ഞടിക്കുമ്പോള്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മണ്ണിര പോലുള്ള ജീവികള്‍ ആകാശത്തേക്ക് ഉയര്‍ന്ന് പിന്നീട് നിലത്ത് പതിക്കുന്നതാവാം എന്നാണ് ഇതിന് ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം. എന്നാൽ ലോകത്താദ്യമായല്ല ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. 1920ല്‍ സ്വീഡനിലും മണ്ണിരകള്‍ പെയ്തിറങ്ങിയ സമാനമായ സംഭവം ഉണ്ടായിരുന്നു.അതുപോലെ സ്‌കോട്‌ലന്‍ഡില്‍ 2011ല്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളും ആകാശത്തുനിന്നും ഇത്തരമൊരു ജീവി മഴ പെയ്തിറങ്ങുന്ന ദൃശ്യം കണ്ടിട്ടുണ്ട്. 1921 മേയ് 21ന് ജിബ്രാള്‍ട്ടറില്‍ തവളമഴ പെയ്തതായും, ഹെര്‍ട്‌ഫോര്‍ഡ്‌ഷെയറില്‍ 1996 മെയ് മാസത്തില്‍ മീന്‍ മഴ പെയ്തതായും റിപോര്‍ട്ടുണ്ട്.
–
–
Leave a Reply