Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംശയരോഗികളായ പങ്കാളികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. നിങ്ങളുടെ പങ്കാളി എന്ത് ചെയ്യുന്നു എന്നറിയാൻ ഒരു ആപ്പ് വന്നിരിക്കുന്നു. ‘ഈസി ലോഗര്‍’ എന്ന ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളോട് അടുപ്പമുള്ളവരെ നിരീക്ഷിക്കാന്‍ കഴിയുമെന്നുള്ളതാണ് ഇതിൻറെ പ്രത്യേകത. ഈ ആപ്പ് ഇന്റസ്റ്റാൾ ചെയ്ത ഫോണിൽ ആര്? എപ്പോൾ? എത്ര നേരം സംസാരിച്ചു? എവിടെ? ഏത് ടവറിന്റെ കീഴിലാണ് സംസാരിച്ചത്? തുടങ്ങി എല്ലാ വിവരങ്ങളും അറിയാൻ കഴിയും.ഈ ആപ്പ് ഗൂഗിള്‍ പ്ളേയിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആപ്പ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാകുമെന്ന വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്. ഫോണിലൂടെ നടക്കുന്ന ഏതു തരം ആശയവിനിമയവും ഈസി ലോഗറിലൂടെ അറിയാൻ സാധിക്കും.നിലവില്‍ ജി.പി.എസ് സംവിധാനം മാത്രമാണ് മൊബൈല്‍ഫോണ്‍ മോണിറ്ററിംഗിന് ആകെയുണ്ടായിരുന്ന സാങ്കേതിക വിദ്യ. ജി.പി.എസില്‍ സിഗ്നലുകള്‍ മാത്രമേ കൈമാറാനാവൂ.
Leave a Reply