Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വന്തമായൊരു കാർ വാങ്ങുകയെന്നത് ഏവരുടെയും സ്പനമാണ്.എന്നാൽ വാങ്ങിക്കഴിഞ്ഞാലോ ചുരുക്കം ചില നാളുകള്‍ മാത്രമേ അതിനെ സൂക്ഷ്മതയോടെ കൊണ്ട് നടക്കാറുള്ളൂ.പിന്നീട് കാറിന്റെ അവസ്ഥ വളരെ മോശമാകുകയും ചെയ്യും .എന്നാൽ സൂക്ഷിച്ചു കൈകാര്യം ചെയ്താല്‍ ഒരു മനുഷ്യായുസ്സു മുഴുവനും പുത്തനായിത്തന്നെ ഒരു കാര്‍ ഉപയോഗിക്കാം. അതിനുള്ള ചില മാർഗ്ഗങ്ങളെ കുറിച്ചാണിവിടെ പറയുന്നത്.
സിംഗിള്‍ ഡ്രൈവ്
വാഹനം പരമാവധി ഒരാള്‍ തന്നെ ഡ്രൈവ് ചെയ്യുക. ഡ്രൈവര്‍മാര്‍ മാറിക്കൊണ്ടിരിക്കുന്നത് വാഹനത്തിന്‍റെ ക്ഷമതയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കും.
പരുക്കന്‍ ഡ്രൈവിംഗ് ഒഴിവാക്കുക
വാഹനത്തെ ലളിതമായി കൈകാര്യം ചെയ്യുക. അലസവും പരുക്കനുമായ ഡ്രൈവിംഗ് നിര്‍ബന്ധമായും ഒഴിവാക്കുക. ലളിതമായ ഗിയര്‍ ഷിഫ്റ്റിംഗ് ശീലമാക്കുക.
ഗിയര്‍ ഷിഫ്റ്റ് ടൈമിംഗ്
ഗിയര്‍ ഷിഫ്റ്റിന് നിര്‍മ്മാതാക്കള്‍ പറയുന്ന സമയപരിധി കൃത്യമായി പാലിക്കുക. ഫസ്റ്റ് ഗിയറില്‍ 20 കിലോമീറ്റര്‍, സെക്കന്‍ഡ് ഗിയറില്‍ 40, തേര്‍ഡ് ഗിയറില്‍ 60 എന്നിങ്ങനെ വിവിധ വാഹനങ്ങള്‍ക്കു സിസിക്ക് അനുസൃതമായി നിശ്ചിത വേഗ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് കൃത്യമായി പാലിക്കുക.
പാര്‍ട്സ് ചേഞ്ചിംഗ്
ഓരോ സര്‍വ്വീസിലും മാറ്റിയിടേണ്ട പാര്‍ട്സുകള്‍ കൃത്യമായി മാറ്റിയിടുക
പ്യൂരിഫൈഡ് ഇന്ധനം
ഇന്ധനം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക. പരമാവധി ഒരേ
പാമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുക.
വീല്‍ അലൈന്‍മെന്റ്
ഉന്നതനിലവാരമുള്ള ചക്രങ്ങളാണ് വാഹനങ്ങള്‍ക്ക് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കുക. വാഹനത്തിന് കമ്ബനി നിര്‍ദേശിച്ച വലുപ്പവും നിലവാരവും ഉള്ള ചക്രം മാത്രമേ ഘടിപ്പിക്കാവൂ. അത് വാഹനത്തിന്റെയും ചക്രത്തിന്റെയും മാത്രമല്ല ഉടമയുടെയും ആയുസ്സ് കൂട്ടും.
പീരിയോഡിക്കല്‍ മെയിന്റന്‍സ്
അറ്റകുറ്റപ്പണികള്‍ നീട്ടിവയ്ക്കാതെ കൃത്യ സമയത്ത് തന്നെ നടത്തുക. ശ്രദ്ധിക്കുക, നിങ്ങള്‍ മാറ്റി വയ്ക്കുന്ന ഓരോ മണിക്കൂറിലും വാഹനത്തിന്‍റെ പ്രവര്‍ത്തന ക്ഷമതയും നശിച്ചു കൊണ്ടിരിക്കുകയാവും.
Leave a Reply