Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണട ഉപയോഗിക്കുന്നവരാണ് നമ്മളിലധികവും.അതിൽ തന്നെ കാഴ്ച്ച പ്രശനങ്ങൾക്കും സ്റ്റൈലിനും വേണ്ടി ഉപയോഗിക്കുന്നവരുണ്ട്.എന്തുതന്നെ ആയാലും ഇവ വൃത്തിയാക്കി സൂക്ഷിച്ച് കൊണ്ട് നടക്കുക അത്യാവശ്യമാണ്.അല്ലാത്ത പക്ഷം പൊടി കണ്ണില്‍ കയറി ഗുരുതര കാഴ്ച്ച പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയേക്കാം.കണ്ണടകള്‍ വൃത്തിയാക്കുവാന്‍ പല വഴികളുമുണ്ട്. അവയെന്തൊക്കെയെന്നു നോക്കാം….
കണ്ണടകള്‍ ദിവസവും തുടച്ചു വൃത്തിയാക്കുക. ഇതിനായി മസ്ലിന്‍ തുണിയുപയോഗിച്ചുകയാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ വളരെ മൃദുവായ തുണിയുപയോഗിയ്ക്കുക. അല്ലാത്തപക്ഷം കണ്ണടയുടെ ചില്ലില്‍ പോറലേല്‍ക്കാന്‍ സാധ്യതയുണ്ട്.
ഷര്‍ട്ടിലോ മറ്റു പരുക്കന്‍ തുണികളിലോ കണ്ണട തുടയ്ക്കരുത്. കണ്ണട വൃത്തിയാക്കാന്‍ തുപ്പല്‍ ഉപയോഗിക്കരുത്.
കണ്ണട കഴുകി വൃത്തിയാക്കുക. ഇളം ചൂടുള്ള വെള്ളത്തില്‍ ആണ് കണ്ണട കഴുകേണ്ടത്. ആവശ്യമെങ്കില്‍ അല്‍പ്പം സോപ്പ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, സിട്രിക് അമ്ലം അടങ്ങിയ സോപ്പ് ഉപയോഗിക്കരുത്. അത് കണ്ണടയില്‍ കേടുപാടുകള്‍ ഉണ്ടാകാന്‍ കാരണമാകും.
കണ്ണടയില്‍ ധാരാളം പൊടിയുണ്ടെങ്കില്‍ നനഞ്ഞ തുണി കൊണ്ടു തുടയ്ക്കുന്നതാകും കൂടുതല്‍ നല്ലത്. തുടച്ചു പൊടി കളഞ്ഞ ശേഷമല്ലാതെ കഴുകരുത്.
പൈപ്പ് പതുക്കെ തുറന്നിട്ട് ഇതിനടിയില്‍ കണ്ണട പിടിച്ചു കഴുകാം. അധികം ശക്തിയില്‍ വെള്ളം തുറന്നിടരുത്. കഴുകിയ ശേഷം നനഞ്ഞ തുണിയുപയോഗിച്ചു തുടയ്ക്കാം.
ഗ്ലാസ് ക്ലീനര്‍ സൊലൂഷന്‍ ലഭ്യമാണ്. കണ്ണടകടകളിൽ ഇവ ലഭിയ്ക്കും. ഇവയുപയോഗിക്കം
Leave a Reply